- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിസ്സഹായരും പീഡിതരുമായ ജനങ്ങള്‍ക്കെതിരില്‍ അസമിലെ പോലിസ് നടപടി അങ്ങേയറ്റം മൃഗീയം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി
ന്യൂഡല്‍ഹി: അസമിലെ തരാങ്ക് ജില്ലയില്‍ ഇന്നലെ 800 വീടുകള്‍ പോലിസും ഭരണകൂടവും ചേര്‍ന്ന് തകര്‍ത്തതിനെതിരില്‍ ന്യായമായ ജനാധിപത്യ അവകാശപ്രകാരം സമാധാനത്തോടെ പ്രതിഷേധിച്ച സാധുക്കളായ ജനങ്ങളുടെ മേല്‍ നടത്തപ്പെട്ട പോലിസ് അക്രമണം അങ്ങേയറ്റം മൃഗീയമാണെന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു.
ഈ അക്രമം വാചകങ്ങളില്‍ വിവരിക്കുക സാധ്യമല്ല. അവിടെ അരങ്ങേറിയ അക്രമത്തിന്റെ അഴിഞ്ഞാട്ടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങള്‍ വഴി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
ഇന്ത്യ പോലുള്ള മതേതരത്വ രാജ്യത്തിന് ഇത് അങ്ങേയറ്റം അപകടകരമാണ്. സ്വന്തം മാതൃഭൂമിയില്‍ ജനാധിപത്യ അവകാശം ഉപയോഗിച്ച് കൊണ്ട് സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്നവരെ ശക്തി ഉപയോഗിച്ച് നശിപ്പിക്കാന്‍ വേണ്ടി നിയമ വിരുദ്ധവും വര്‍ഗീയവുമായ മാര്‍ഗം സ്വീകരിക്കുന്ന രംഗങ്ങള്‍ കണ്ട് മനുഷ്യത്വം ലജ്ജിക്കുകയാണ്. സംസ്‌കാര സമ്പന്നരായ ആര്‍ക്കും ഈ നടപടി ന്യായീകരിക്കാന്‍ കഴിയുന്നതല്ല. തീര്‍ച്ചയായും ഇത് മനുഷ്യാവകാശങ്ങളോടുള്ള പരസ്യമായ അവഹേളനമാണ്. അവര്‍ സര്‍ക്കാര്‍ വക ഭൂമിയില്‍ താമസിച്ചവരായിരുന്നെങ്കില്‍ നിയമപരമായി ആദ്യം നോട്ടിസ് നല്‍കേണ്ടിയിരുന്നു. അവര്‍ വിദേശികളായ ആളുകള്‍ ഒന്നുമല്ല, ഈ നാട്ടിലെ പൗരന്മാര്‍ തന്നെയാണ്. പതിറ്റാണ്ടുകളായി അവര്‍ അവിടെ തന്നെയാണ് താമസിക്കുന്നത്. തീര്‍ച്ചയായും മുന്‍കഴിഞ്ഞ ഗവണ്‍മെന്റുകള്‍ അവര്‍ക്ക് അവിടെ താമസിക്കാന്‍ അനുവാദം നല്‍കിയത് കൊണ്ടാണ് അവര്‍ അവിടെ താമസിച്ചു വരുന്നത്. അതുകൊണ്ട് അവരെ അവിടെ നിന്നും മാറ്റുന്നതിന് മുമ്പ് അവര്‍ക്ക് തത്തുല്യമായ മറ്റൊരു സ്ഥലം ഒരുക്കി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പക്ഷേ ഇങ്ങനെയൊന്നും അവിടെ നടന്നില്ല. ഈ അക്രമങ്ങള്‍ക്കിടയില്‍ രണ്ട് മസ്ജിദുകള്‍ തകര്‍ക്കപ്പെടുകയും ഒരു മദ്‌റസ നശിപ്പിക്കപ്പെടുകയുമുണ്ടായി. പ്രദേശവാസികളെ ബലം പ്രയോഗിച്ച് അവിടെ നിന്നും മാറ്റുകയും ചെയ്തു. എന്നാല്‍ സംസ്ഥന സര്‍ക്കാരിന് ഇതൊന്നും മതിവരാതെ ന്യായമായ നിലയില്‍ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ വെടിയുണ്ടകള്‍ ഉതിര്‍ക്കുകയുണ്ടായി. അതില്‍ രണ്ട് പേര്‍ മരണപ്പെടുകയും ധാരാളം ആളുകള്‍ക്ക് കഠിനമായ പരിക്ക് ഏല്പിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ സംസ്ഥാന ജംഇയ്യത്ത് ഉപാധ്യക്ഷന്‍ റഖീബുല്‍ ഹസന്‍ ഗവര്‍ണറെ കണ്ടിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. തകര്‍ക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ജീവിക്കാനുള്ള മറ്റ് സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് മര്‍ദിതര്‍ക്ക് നീതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്‌റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT