Sub Lead

സഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച ഭര്‍ത്താവ് അറസ്റ്റില്‍

സഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച ഭര്‍ത്താവ് അറസ്റ്റില്‍
X

ആലപ്പുഴ: സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടില്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ആലിശ്ശേരി വാര്‍ഡില്‍ ചിറയില്‍വീട്ടില്‍ നസീറാ(46)ണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

രാവിലെ ജോലിക്കിറങ്ങിയ ഷക്കീല, വൈകീട്ട് സ്വന്തം വീട്ടില്‍ പോയ ശേഷമേ തിരികെ വരുകയുള്ളൂ എന്നു മകനോട് പറഞ്ഞിരുന്നു. ഇത് ശ്രദ്ധിച്ചിരുന്ന നസീര്‍ വൈകീട്ട് വീട്ടിലെത്തിയ ഷക്കീലയുടെ കഴുത്തില്‍ വെട്ടുക്കത്തി കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ഷക്കീലയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീറിനെ സൗത്ത് പോലിസാണ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it