Sub Lead

മൂന്നാറില്‍ താപനില മൈനസായി

മൂന്നാറില്‍ താപനില മൈനസായി
X

ഇടുക്കി: മൂന്നാര്‍ ദേവികുളം ഒഡികെ ഡിവിഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ചെണ്ടുവര എസ്‌റ്റേറ്റില്‍ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസും സെവന്‍മല, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടും മൂന്നും ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഡിസംബര്‍ 24ന് ചെണ്ടുവരയില്‍ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്.

Next Story

RELATED STORIES

Share it