Sub Lead

ഹൈദരാബാദില്‍ നിര്‍മാണത്തിലുള്ള മസ്ജിദ് അജ്ഞാതര്‍ തകര്‍ത്തു

തിരിച്ചറിയാതിരിക്കാന്‍ അക്രമി സംഘം പള്ളി തകര്‍ക്കുന്നതിന് മുമ്പ് സിസിടിവി ക്യാമറകള്‍ തുണികൊണ്ട് മൂടിയതായി പ്രദേശവാസികള്‍ ആരോപിച്ചു.

ഹൈദരാബാദില്‍ നിര്‍മാണത്തിലുള്ള മസ്ജിദ് അജ്ഞാതര്‍ തകര്‍ത്തു
X

ഹൈദരാബാദ്: ഹൈദരാബാദിലെ നെക്‌നാംപൂര്‍ പ്രദേശത്ത് നിര്‍മാണത്തിലുള്ള പള്ളിയുടെ ഒരു ഭാഗം അജ്ഞാതര്‍ തകര്‍ത്തു. പള്ളി പുതുക്കിപ്പണിയുന്നതിനിടെയാണ് സംഭവം. തിരിച്ചറിയാതിരിക്കാന്‍ അക്രമി സംഘം പള്ളി തകര്‍ക്കുന്നതിന് മുമ്പ് സിസിടിവി ക്യാമറകള്‍ തുണികൊണ്ട് മൂടിയതായി പ്രദേശവാസികള്‍ ആരോപിച്ചു.

പള്ളി അധികൃതരുടെ പരാതിയില്‍ നരസിംഗി പോലിസ് സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ പരിശോധിച്ചു. സംഭവത്തില്‍ തെലങ്കാന വഖഫ് ബോര്‍ഡ് ആശങ്ക അറിയിച്ചു.ബോര്‍ഡ് പ്രസിഡന്റ് മുഹമ്മദ് സലീം സ്ഥലം സന്ദര്‍ശിക്കാന്‍ സംഘത്തെ അയച്ചതായും അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഉര്‍ദു ദിനപത്രമായ സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു. പള്ളി പുനര്‍നിര്‍മിക്കുന്നതിന് ബോര്‍ഡ് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മജ്‌ലിസ് ബച്ചാവോ തെഹ്രീക്ക് (എംബിടി) നേതാവ് അംജദുല്ല ഖാന്‍ ഖാലിദ് തെലങ്കാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും നിര്‍മ്മാണത്തിലുള്ള മുഴുവന്‍ തടസ്സങ്ങളും നീക്കുകയും വേണമെന്ന് എംബിടി നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ റാഷിദ് ഖാന്‍, മുഹമ്മദ് ഫിറോസ് ഖാന്‍ എന്നിവരും സൈറ്റ് സന്ദര്‍ശിച്ചു. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാനയിലെ സര്‍ക്കാര്‍ പള്ളികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അവര്‍ കുറ്റപ്പെടുത്തി.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അയൂബ് ഖാന്‍ എന്ന വ്യക്തിയാണ് ഇവിടെ പള്ളി സ്ഥാപിച്ചത്. ഐക്യ ആന്ധ്ര മുഖ്യമന്ത്രി ഡോ. വൈ എസ് രാജശേഖര റെഡ്ഡിയുടെ കാലത്താണ് ഇത് നിര്‍മ്മിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രദേശത്തെ മുസ്‌ലിംകള്‍ ടിന്‍ ഷെഡില്‍ ആണ് പ്രാര്‍ഥനകള്‍ നിര്‍വഹിച്ചിരുന്നത്.മഴക്കാലത്ത് ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ മണികോണ്ട മുനിസിപ്പാലിറ്റി കമ്മീഷണറുടെ അനുമതി വാങ്ങി അടുത്തിടെയാണ് നിര്‍മ്മാണം ആരംഭിച്ചത്.

Next Story

RELATED STORIES

Share it