Sub Lead

രാമക്ഷേത്രത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധി; ക്ഷേത്ര നിര്‍മാണത്തിന് വെള്ളി കട്ടകള്‍ നല്‍കുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ്

'രാമക്ഷേത്ര നിര്‍മ്മാണത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. 1985ല്‍ രാജീവ് ഗാന്ധിജി ഇതിന് തുടക്കമിട്ടു. 1989ല്‍ ക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിട്ടതിന് പിന്നില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. രാജീവ്ജി ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ബുധനാഴ്ചത്തെ ചടങ്ങില്‍ പങ്കെടുക്കുമായിരുന്നു,-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

രാമക്ഷേത്രത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധി; ക്ഷേത്ര നിര്‍മാണത്തിന് വെള്ളി കട്ടകള്‍ നല്‍കുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ്
X

ഭോപ്പാല്‍: രാമക്ഷേത്ര നിര്‍മാണത്തിനായി 11 വെള്ളി കട്ടകള്‍ മധ്യപ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അയോധ്യയിലേക്ക് അയക്കുമെന്ന് സംസ്ഥാന പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്.

മധ്യപ്രദേശിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി പാര്‍ട്ടി സംസ്ഥാനവ്യാപകമായി ഹനുമാന്‍ ചാലിസ പാരായണം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കമല്‍നാഥിന്റെ വസതിയില്‍ നടന്ന ഹനുമാന്‍ ചാലിസ പാരായണത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭൂമി പൂജ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് കമല്‍നാഥിന്റെ ഈ പ്രഖ്യാപനം.

അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണം സ്വാഗതം ചെയ്ത കമല്‍നാഥ് അതിന്റെ മുഴുവന്‍ ബഹുമതിയും കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്ക് നല്‍കി. 'രാമക്ഷേത്ര നിര്‍മ്മാണത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. 1985ല്‍ രാജീവ് ഗാന്ധിജി ഇതിന് തുടക്കമിട്ടു. 1989ല്‍ ക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിട്ടതിന് പിന്നില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. രാജീവ്ജി ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ബുധനാഴ്ചത്തെ ചടങ്ങില്‍ പങ്കെടുക്കുമായിരുന്നു,-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ക്ഷേത്ര നിര്‍മ്മാണത്തിനായി മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ 11 വെള്ളി കട്ടകള്‍ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇഷ്ടികകള്‍ എപ്പോള്‍ അയയ്ക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.

അതേസമയം, കമല്‍നാഥിന്റെ വാദം സംസ്ഥാന ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ തള്ളി.

Next Story

RELATED STORIES

Share it