- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എംപി ഫണ്ട് ദുരുപയോഗം; വയനാട് പ്രസ് ക്ലബ്ബ് 27 ലക്ഷം തിരിച്ചടക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
കല്‍പ്പറ്റ പിഡബ്ല്യുഡി ഓഫിസിനു സമീപം ഇടതു സര്‍ക്കാരിന്റെ കാലത്ത് പ്രസ് ക്ലബ്ബിനു കെട്ടിടം നിര്‍മിക്കുന്നതിനായി 5 സെന്റ് സ്ഥലം പാട്ട വ്യവസ്ഥയില്‍ കൈമാറിയിരുന്നു. ലീസിനു നല്കിയ ഭൂമി സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറാന്‍ പാടില്ല എന്നാണ് നിയമം.
പി സി അബ്ദുല്ല
കല്പറ്റ: ലോക്സഭാ, രാജ്യസഭാ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനായി വയനാട് പ്രസ് ക്ലബ്ബ് കൈപറ്റിയ 27 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ 26 നാണ് ജോ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി വി അനുപമ വയനാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വയനാട് പ്രസ് ക്ലബ്ബില്‍ നിന്ന് പണം ഈടാക്കാനാണ് ഉത്തരവ്.
രാജ്യസഭാ, ലോകസഭാ അംഗങ്ങള്‍ക്കുള്ള പ്രാദേശിക വികസന ഫണ്ട് അനധികൃതമായി നേടിയെടുത്ത് വയനാട് പ്രസ് ക്ലബ്ബ് കെട്ടിടം നിര്‍മിച്ചുവെന്ന കല്പറ്റയിലെ മാധ്യമ പ്രവര്ത്തകന് കോയാമു കുന്നത്തിന്റെ പരാതിയിലാണു നടപടി.
എംഐ ഷാനവാസ് എംപി, പി രാജിവ് എംപി എന്നിവരില്‍ നിന്ന് 10 ലക്ഷം വീതവും എംപി അച്ച്യുതന്‍ എംപിയില്‍ നിന്ന് 7 ലക്ഷവും ആണ് പ്രസ് ക്ലബ്ബ് കെട്ടിടം നിര്‍മാണത്തിനായി കൈപറ്റിയത്.
ട്രേഡ് യൂനിയന്രജിസ്ട്രേഷന് ഉള്ള കേരള പത്ര പ്രവര്‍ത്തക യുനിയന്റെ ജില്ലാ ആസ്ഥാനമാണു പ്രസ് ക്ലബ്ബ് എന്നും ഇതിന്റെ ജില്ലാ യുനിറ്റായി ആണ് പ്രസ് ക്ലബ് പ്രവര്‍ത്തിക്കുന്നത് എന്നും, ഭാരവാഹികള്‍ എല്ലാം ട്രേഡ് യുനിയനിലും അംഗത്വം ഉള്ളവരാണെന്നും ചൂണ്ടിക്കാട്ടിയാണ് കോയാമു കുന്നത്ത് കേരളാ സര്‍ക്കാരിനും ലോകസഭാ, രാജ്യസഭാ സെക്രട്ടറിമാര്‍ക്കും പരാതി നല്‍കിയത്.
കല്‍പ്പറ്റ പിഡബ്ല്യുഡി ഓഫിസിനു സമീപം ഇടതു സര്‍ക്കാരിന്റെ കാലത്ത് പ്രസ് ക്ലബ്ബിനു കെട്ടിടം നിര്‍മിക്കുന്നതിനായി 5 സെന്റ് സ്ഥലം പാട്ട വ്യവസ്ഥയില്‍ കൈമാറിയിരുന്നു. ലീസിനു നല്കിയ ഭൂമി സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറാന്‍ പാടില്ല എന്നാണ് നിയമം. നിയമം ലംഘിച്ച് എംപി ഫണ്ട് ലഭ്യമാക്കാനായി സ്ഥലം കല്പറ്റ മുനിസിപ്പാലിറ്റിക്ക് കൈമാറി. 2015ഓഗസ്റ്റ് 22ന് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കേന്ദ്ര പാര്‍മെന്ററി കാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കാഞ്ഞതിനാല് 2015 ഫെബ്രുവരി 9 ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.
ഫെബ്രുവരി 23ന് ന്യൂഡല്‍ഹിയില്‍ നടന്ന എംപി ഫണ്ട് അവലോകന യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ധനകാര്യ സെക്രട്ടറി രാജീവ് സിന്‍ഹ ആയിരുന്നു. ഈ യോഗത്തിലും വയനാട് പ്രസ് ക്ലബ്ബ് കെട്ടിടത്തിനായി എംപി ഫണ്ട് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാവുകയും ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും സംഭവിച്ച വീഴ്ചയ്ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സിന്‍ഹ യോഗത്തില്‍ അറിയിച്ചു.
ആവശ്യമായ ടെണ്ടര്‍, ക്വട്ടേഷന്‍ എന്നിവ ക്ഷണിക്കാതെ തിരക്കിട്ട് 27 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയതിനും പ്രവര്‍ത്തിയില്‍ നടന്ന അഴിമതി സംബന്ധിച്ചും കോയാമു കുന്നത്ത് തന്നെ പോലിസ്, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ എംപിമാരെയും നഗരസഭയെയും തെറ്റിദ്ധരിപ്പിച്ചാണ് പണം നേടിയതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
2014ല്‍ കേന്ദ്രമന്ത്രി കെ വി തോമസാണ് പ്രസ്ക്ലബ്ബ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെട്ടിട നിര്‍മാണത്തിലെ അപാകതയും ഫണ്ട് ദുര്‍വിനിയോഗവും ചൂണ്ടിക്കാണിച്ചു കോയാമു കുന്നത്ത് അന്ന് തന്നെ അധികൃതര്‍ക്ക് പരാതി നല്കുകയുണ്ടായി. എന്നാല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി, നഗരസഭ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് അനധികൃതമായി ഒരു കരാര്‍ ഉണ്ടാക്കിയാണ് തല്കാലത്തേക്ക് പ്രസ്ക്ലബ്ബ് സെക്രട്ടറി കൈക്കലാക്കിയത്. എന്നാല്‍ ഈ പ്രസ് ക്ലബ്ബ് എല്ലായ്പ്പോഴും പൊതു ആവശ്യത്തിന് ഉപയോഗിക്കണം എന്നും ഫീസോ ലാഭമോ ഉണ്ടാക്കുന്ന യാതൊരു ഏര്‍പ്പാടും സ്വീകരിക്കരുത് എന്നും കരാറിലുണ്ട്. എന്നാല്‍, ഇവിടെ രണ്ടു ജീവനക്കാരെ നിയമിച്ച് സ്ഥിരമായി വാര്‍ത്താസമ്മേളനങ്ങള്‍ക്കു ഫീസ് വാങ്ങാറുണ്ടെന്നും അറിയാന്‍ കഴിഞ്ഞതായി കോയാമു കുന്നത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
RELATED STORIES
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMT