- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അംബാനി കേസ് പുതിയ തലത്തിലേക്ക്; ആഭ്യന്തര മന്ത്രിക്കെതിരേ അഴിമതി ആരോപണവുമായി പോലിസ് കമ്മീഷണര്‍

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ ബഹുനില വീടിനു സമീപം സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ വാഹനം കണ്ടെത്തിയ കേസ് പുതിയ തലത്തിലേക്ക് വഴിമാറുന്നു. കേസില്‍ എന്‍ ഐഎ അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയോട് പ്രതിമാസം 100 കോടി രൂപ പിരിച്ചു നല്‍കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നു പദവിയില്‍ നിന്നു മാറ്റപ്പെട്ട മുംബൈ പോലിസ് കമ്മിഷണര്‍ പരംവീര്‍ സിങ് ആരോപിച്ചു. സച്ചിന്‍ വാസെ അറസ്റ്റിലായതിനുപിന്നാലെ ബുധനാഴ്ചയാണ് പരംവീര്‍ സിങിനെ മുംബൈ പോലിസ് കമീഷണര്‍ പദവിയില്‍നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിയത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിലാണ് ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ചത്. എന്നാല്‍, കേസില്‍ താനും കുടുങ്ങുമെന്ന് ഉറപ്പായതോടെ പരംവീര്‍ സിങ് സ്വയംരക്ഷയ്ക്കു വേണ്ടിയാണ് ആരോപണം ഉന്നയിക്കുന്നതെന്നു ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു. മഹാ വികാസ് അഘാഡിയുടെയും എന്റെയും പ്രതിച്ഛായ മോശമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അനില്‍ ദേശ്മുഖ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സച്ചിന്‍ വാസേയ്ക്കു പിന്നില്‍ പ്രമുഖ നേതാവാണെന്നു കേസിന്റെ തുടക്കത്തില്‍ തന്നെ ബിജെപി ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സച്ചിന്‍ വാസെയെ വീട്ടിലേക്ക് വിളിപ്പിച്ചാണ് മന്ത്രി ഹോട്ടല്‍, ബാര്‍ റസ്‌റ്റോറന്റുകള്‍, ഹുക്ക പാര്‍ലറുകള്‍ എന്നിവരില്‍നിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതെന്നാണു പരംവീര്‍ സിങിന്റെ ആരോപണം. 1750 ഓളം ബാര്‍ റസ്‌റ്റോറന്റുകള്‍ നഗരത്തിലുണ്ടെന്നും മൂന്നുലക്ഷം വീതം ഈടാക്കിയാല്‍ 50 കോടിയോളം കിട്ടുമെന്നും മന്ത്രി പറഞ്ഞെന്നാണ് ആരോപണം. സച്ചിന്‍ വാസെ തന്നെ വിവരമറിയിച്ചപ്പോള്‍ ഞാന് ഞെട്ടിേെപ്പായെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എസിപി സഞ്ജയ് പാട്ടീല്‍, ഡിസിപി ഭുജ്ബല്‍ എന്നിവരോടും മന്ത്രി പണം വസൂലാക്കാന്‍ ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നുണ്ട്. നേരത്തേ, പരംവീര്‍ സിങിന്റെ കെടുകാര്യസ്ഥത കാരണമാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു. അതേസമയം, മാനനഷ്ടത്തിന് പരംവീര്‍ സിങിനെതിരേ കേസ് കൊടുക്കുമെന്ന് ദേശ്മുഖ് പറഞ്ഞു. പരംഭീര്‍ സിങിനെ ബുധനാഴ്ച ഹോം ഗാര്‍ഡിലേക്കാണ് മാറ്റിയത്.
Param Bir Singh, Sacked Mumbai Top Cop, Accuses Maharashtra Home Minister Of Corruption
RELATED STORIES
പഹല്ഗാം ആക്രമണം; പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ശ്രീനഗര്...
25 April 2025 5:54 AM GMTസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ...
25 April 2025 5:38 AM GMTവടക്കന് സിക്കിമില് കനത്ത മഴ, മണ്ണിടിച്ചില്; ആയിരത്തിലധികം...
25 April 2025 5:30 AM GMTപഹല്ഗാം ആക്രമണം: അംബാലയില് മൂന്നു ബിരിയാണിക്കടകള് തകര്ത്ത്...
25 April 2025 4:43 AM GMTഗസയില് ടാങ്ക് ഡ്രൈവറായ ഇസ്രായേലി സൈനികനെ വെടിവച്ചു കൊന്നു; മൂന്നു...
25 April 2025 4:21 AM GMTഗസയില് പട്ടിണി അടിച്ചേല്പ്പിക്കുന്നതിനെതിരെ ഇസ്രായേലില് പ്രതിഷേധം
25 April 2025 4:06 AM GMT