Sub Lead

മുസ്‌ലിം യുവാവിനെ ബജ്‌റംഗ് ദളുകാര്‍ തല്ലിക്കൊന്നു

മുസ്‌ലിം യുവാവിനെ ബജ്‌റംഗ് ദളുകാര്‍ തല്ലിക്കൊന്നു
X

മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മുസ്‌ലിം യുവാവിനെ ബജ്‌റംഗ് ദളുകാര്‍ തല്ലിക്കൊന്നു. അസലത്പുരയിലെ ഷഹീദീന്‍ ഖുറൈശി(39)യാണ് മജ്‌ഹോല പ്രദേശത്ത് ഹിന്ദുത്വ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ഖുറൈശിയെ ബജ്‌റംഗ്ദള്‍ സംഘം ആക്രമിച്ചത്. ഖുറൈശിയുടെ സഹോദരന്‍ ഷഹ്ജാദിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.തിങ്കളാഴ്ച്ച രാത്രി നടന്ന ആക്രമണത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് ഷഹീദീനെ തടഞ്ഞു വെച്ച ബജ്‌റംഗ്ദള്‍ സംഘം വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബോഡി ബില്‍ഡിങ് മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നയാളാണ് ഷഹീദീന്‍ ഖുറൈശിയെന്ന് കുടുബം അറിയിച്ചു. ഭാര്യ: റിസ്‌വാന. മക്കള്‍: ആരാം(13), ആഷി(11), ഇബ്ജാന്‍(9).

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹിന്ദുത്വര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ വയലന്‍സ് നിറഞ്ഞതായതിനാല്‍ പലയിടത്തു നിന്നും സോഷ്യല്‍ മീഡിയ കമ്പനികള്‍ നീക്കം ചെയ്തു.

Next Story

RELATED STORIES

Share it