Sub Lead

ഹാജരിലും തിരുത്ത്; എന്‍ പ്രശാന്തിനെതിരേ ഗുരുതര കണ്ടെത്തലുകള്‍

കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് 'ഓണ്‍ഡ്യൂട്ടി' അപേക്ഷ. എന്നാല്‍, ഈ ദിവസങ്ങളില്‍ അത്തരം യോഗങ്ങള്‍ നടന്നിട്ടില്ല.

ഹാജരിലും തിരുത്ത്; എന്‍ പ്രശാന്തിനെതിരേ ഗുരുതര കണ്ടെത്തലുകള്‍
X

തിരുവനന്തപുരം: എസ്‌സി-എസ്ടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ജോലിക്ക് ഹാജരാകാതെ 'വ്യാജ ഹാജര്‍' രേഖപ്പെടുത്തിയെന്ന് കണ്ടെത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് 'ഓണ്‍ ഡ്യൂട്ടി' എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലമെന്ന് റിപോര്‍ട്ട് പറയുന്നു. മാസത്തില്‍ പത്തുദിവസം പോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നുവത്രെ.

സെക്രട്ടേറിയറ്റിലെ ഓഫീസില്‍ പലദിവസങ്ങളിലും പ്രശാന്ത് ഉണ്ടാകാറില്ലെന്ന് റിപോര്‍ട്ട് പറയുന്നു. പല മാസങ്ങളിലും പത്തില്‍ത്താഴെയാണ് ഹാജര്‍. മറ്റുദിവസങ്ങള്‍ എപംവര്‍ കേരളയുടെ ഡ്യൂട്ടിയായാണ് കാണിച്ചത്. കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് 'ഓണ്‍ഡ്യൂട്ടി' അപേക്ഷ. എന്നാല്‍, ഈ ദിവസങ്ങളില്‍ അത്തരം യോഗങ്ങള്‍ നടന്നിട്ടില്ല.

വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയാതെ പ്രശാന്ത് ഫയലുകള്‍ നേരിട്ട് ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും നല്‍കും. പലഫയലുകളിലും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നുകാണിച്ച് സ്വന്തംനിലയില്‍ ഒപ്പുവെക്കും. യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചാലും അനുസരിക്കാറില്ല. ലോകകേരള സഭയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുവെന്നും റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it