- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാഷണല്‍ ജിയോഗ്രാഫിക് മാസികയുടെ കവര്‍പേജില്‍ ഇടംപിടിച്ച 'പച്ചക്കണ്ണുള്ള പെണ്‍കുട്ടി' ഇറ്റലിയില്‍
. 'അഫ്ഗാന്‍ പൗരനായ ഷര്‍ബത് ഗുല റോമില്‍ എത്തിയിട്ടുണ്ട്'- ഇറ്റാലിയന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
റോം: നാഷണല്‍ ജിയോഗ്രാഫിക് കവറില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അനശ്വരമാക്കിയ പച്ചക്കണ്ണുള്ള അഫ്ഗാന്‍ വനിത ഷര്‍ബത് ഗുലയെ ഇറ്റലിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. 'അഫ്ഗാന്‍ പൗരനായ ഷര്‍ബത് ഗുല റോമില്‍ എത്തിയിട്ടുണ്ട്'- ഇറ്റാലിയന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
താലിബാന്‍ നിയന്ത്രണത്തിലുള്ള രാജ്യം വിടാന്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ ആഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്നും റോം പ്രസ്താവനയില്‍ അറിയിച്ചു.
1980കളില്‍ യുഎസ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറി ഒരു പാകിസ്താന്‍ ക്യാംപില്‍ വച്ച് അവളുടെ ഛായാചിത്രം പകര്‍ത്തുകയും അത് നാഷണല്‍ ജിയോഗ്രാഫിക് മാസികയുടെ മുന്‍ കവറില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ഗുല അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ അഭയാര്‍ത്ഥിയായി മാറുന്നത്.
1979ലെ സോവിയറ്റ് അധിനിവേശത്തിന് ഏകദേശം നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം, അതിര്‍ത്തിയില്‍ അഭയം തേടിയ ദശലക്ഷക്കണക്കിന് അഫ്ഗാനികളില്‍ ഒരാളായ ഒരു അനാഥയായാണ് താന്‍ ആദ്യമായി പാകിസ്ഥാനിലെത്തിയതെന്ന് ഗുല വ്യക്തമാക്കിയിരുന്നു. വ്യാജ തിരിച്ചറിയല്‍ പേപ്പറില്‍ പാകിസ്ഥാനില്‍ താമസിച്ചതിന് അറസ്റ്റിലായതിനെ തുടര്‍ന്ന് 2016 ല്‍ അവളെ അഫ്ഗാനിസ്താനിലേക്ക് തിരിച്ചയച്ചിരുന്നു.
ആഗസ്തില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഏകദേശം 5,000 അഫ്ഗാനികളെ ഒഴിപ്പിച്ചതായി സെപ്റ്റംബര്‍ ആദ്യം റോം വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാന്റെ ആദ്യ വനിതാ ചീഫ് പ്രോസിക്യൂട്ടര്‍ മരിയ ബഷീറിന് സെപ്റ്റംബര്‍ 9ന് യൂറോപ്യന്‍ രാജ്യത്ത് വന്നിറങ്ങിയ ശേഷം പൗരത്വം നല്‍കിയതായി ഈ മാസം ആദ്യം ഇറ്റലി അറിയിച്ചിരുന്നു.
ജര്‍മ്മനി, ബ്രിട്ടന്‍, തുര്‍ക്കി എന്നിവയ്‌ക്കൊപ്പം അഫ്ഗാനിസ്ഥാനില്‍ നാറ്റോയുടെ യുഎസ് നേതൃത്വത്തിലുള്ള ദൗത്യവുമായി ഏറ്റവുമധികം പങ്കാളികളായ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി.
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT