- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവകേരളാ സദസ്സ്; വ്യാപാരികളെയും കരാറുകാരെയും പിഴിയുന്നത് അപഹാസ്യം-റോയ് അറയ്ക്കല്

തിരുവനന്തപുരം: നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് വ്യാപാരികളെയും കരാറുകാരെയും പിഴിയുന്നത് അപഹാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല് സെക്രട്ടറി റോയ് അറയ്ക്കല്. ജനപ്രതിനിധികളും പ്രാദേശിക സിപിഎം നേതാക്കളും സമീപിക്കുമ്പോള് പണം നല്കാന് വ്യാപാരികളും കരാറുകാരും നിര്ബന്ധിതരാവുകയാണ്. വ്യാപാരികളെയും കരാറുകാരെയും സംബന്ധിച്ച് അവര്ക്ക് പല ആവശ്യങ്ങള്ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളും ബന്ധപ്പെടേണ്ട സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ പലരും വൈമനസ്യത്തോടെയെങ്കിലും ആവശ്യപ്പെടുന്ന തുക നല്കേണ്ട അവസ്ഥയാണ്. പ്രാദേശിക തലത്തില് വന്തുകയാണ് നവകേരളാ സദസ്സിന്റെ മറവില് സമാഹരിക്കുന്നത്. മഹാമാരിയും പ്രളയവും പ്രകൃതി ക്ഷോഭങ്ങളും ഫണ്ട് സമാഹരണത്തിനുള്ള മാര്ഗമായി ഉപയോഗപ്പെടുത്തുന്നവര് ജനങ്ങളുടെ ആവലാതികളും പരാതികളും കേള്ക്കാനും അവരുടെ പ്രശ്നങ്ങള് പരിഹരിക്കാനും സര്ക്കാര് ജനങ്ങളിലേക്ക് എന്ന പ്രചാരണത്തോടുകൂടി തുടങ്ങിയ പരിപാടിയുടെ ചെലവിനു പോലും ജനങ്ങളെ കൊള്ളയടിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില് സംസ്ഥാനം നട്ടംതിരിയുകയാണ്. പെന്ഷനും ശമ്പളവും കൊടുക്കാന് നിവൃത്തിയില്ല. ഇതിനിടെയാണ് കോടികളൊഴുക്കി നവകേരളാ സദസ്സിന്റെ പേരില് മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനം ചുറ്റുന്നത്. ജനങ്ങളുടെ ചെലവില് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള ഇടതു മുന്നണിയുടെ അമിതാവേശമാണ് പരിപാടിക്കു പിന്നിലെന്നു വിമര്ശനമുയര്ന്നാല് കുറ്റപ്പെടുത്താനാവില്ല. നവ കേരളാ സദസ്സിന്റെ പേരിലുള്ള പണപ്പിരിവ് ഉടന് നിര്ത്തിവെക്കണമെന്നും റോയ് അറയ്ക്കല് ആവശ്യപ്പെട്ടു.
RELATED STORIES
മൂന്നാറിൽ കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയമർന്നു; അത്ഭുതകരമായി...
13 April 2025 6:49 PM GMTവഖ്ഫ് നിയമം; ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്ന് കയറ്റം: വിസ്ഡം യൂത്ത്
13 April 2025 4:48 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരെ നടന് വിജയ് സുപ്രിംകോടതിയില്
13 April 2025 4:30 PM GMTഡല്ഹിയില് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ഭരണഘടനാനുസൃത...
13 April 2025 2:46 PM GMTആന്ധ്രയിലെ പടക്ക നിര്മാണ ശാലയില് വന് പൊട്ടിത്തെറി; രണ്ട് സ്ത്രീകള് ...
13 April 2025 2:21 PM GMTവിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് ആർ എൻ രവി ; ഗവർണറെ ...
13 April 2025 12:42 PM GMT