- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീർ: നാഷണൽ കോൺഫെറെൻസ് സുപ്രിം കോടതിയിൽ
മൂന്ന് ബിസിനസുകാരും ഒരു യൂനിവേഴ്സിറ്റി പ്രൊഫസറും ഉൾപ്പെടെ 400 ഓളം പോലിസ് വളഞ്ഞതായി അധികൃതർ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്യുന്നു.
കശ്മീർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കാനുള്ള രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹരജി സുപ്രിം കോടതിയിൽ. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫെറെൻസാണ് സുപ്രിം കോടതിയെ സമീപിച്ചുവെന്ന് വാർത്താ ഏജൻസി പിടിഐ റിപോർട്ട് ചെയ്തത്.
പാർലമെൻറ് ബുധനാഴ്ച അംഗീകരിച്ച ജമ്മു കശ്മീർ പുനസംഘടന നിയമം 2019 ഭരണഘടനാ വിരുദ്ധവും അസാധുവായതും അപ്രായോഗികമാണെന്നും പ്രഖ്യാപിക്കാൻ സുപ്രിം കോടതി തയാറാവണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണൽ കോൺഫെറെൻസ് നേതാക്കളായ മുഹമ്മദ് അക്ബർ ലോൺ, ഹസ്‌നെയ്ൻ മസൂദി എന്നിവരാണ് ഹരജി നൽകിയത്.
സംസ്ഥാനത്തിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കാനും ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള തീരുമാനത്തെക്കുറിച്ച് സർക്കാർ പാർലമെന്റിനെ അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അബ്ദുല്ല അറസ്റ്റിലായത്. മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
മൂന്ന് ബിസിനസുകാരും ഒരു യൂനിവേഴ്സിറ്റി പ്രൊഫസറും ഉൾപ്പെടെ 400 ഓളം പോലിസ് വളഞ്ഞതായി അധികൃതർ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്യുന്നു. എൻസി, പിഡിപി എന്നിവയിൽ നിന്നുള്ള നിരവധി പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന ബഹുജന പ്രക്ഷോഭത്തിൻറെ ഭാഗമായാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
RELATED STORIES
പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMT