Sub Lead

കശ്മീരി നേതാവ് ആസിയ ആന്ദ്രാബിയുടെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യുഎപിഎ) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സ്വത്തുകള്‍ കണ്ടുകെട്ടിയത്.

കശ്മീരി നേതാവ് ആസിയ ആന്ദ്രാബിയുടെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി
X

ശ്രീനഗര്‍: 'ഭീകരപ്രവര്‍ത്തനങ്ങളെ' പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് കശ്മീരിലെ വനിതാ സംഘടനയായ ദുക്തരാനെ മില്ലത്ത് നേതാവ് ആസിയാ ആന്ദ്രാബിയുടെ ശ്രീനഗറിലെ വീട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടുകെട്ടി. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യുഎപിഎ) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സ്വത്തുകള്‍ കണ്ടുകെട്ടിയത്.

ജമ്മു കശ്മീര്‍ ഡിജിപിയില്‍നിന്നു അനുമതി ലഭിച്ചതിനു പിന്നാലെ തീവ്രവാദ ഫണ്ടിങ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ മുഖ്യ ഓഫിസറായ പോലിസ് സൂപ്രണ്ട് വികാസ് കതാരിയയാണ് സ്വത്ത് കണ്ടുകെട്ടിയത്.

ഈ ആസ്തി ഉപയോഗിച്ച് 'തീവ്രവാദ പ്രവര്‍ത്തനങ്ങളെ' പ്രോല്‍സാഹിപ്പിക്കുകയും അതിന് പിന്തുണ നല്‍കുകയും ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ പറയുന്നത്.

അതേസമയം, ആന്ദ്രാബിയുടെ കുടുംബത്തെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുമെങ്കിലും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ വില്‍ക്കാന്‍ ആവില്ല. മറ്റൊരു കശ്മീരി നേതാവായ ശബീര്‍ അഹമ്മദ് ഷായുടെ ശ്രീനഗറിലെ സ്വത്തുക്കള്‍ കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിിരുന്നു.

Next Story

RELATED STORIES

Share it