Sub Lead

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസംഗം; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലിസ്

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസംഗം; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലിസ്
X

മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരേ നടത്തിയ പ്രസംഗത്തില്‍ കേസെടുക്കാന്‍ ആകില്ലെന്ന് പോലിസിന് നിയമോപദേശം. മലപ്പുറം ചുങ്കത്തറയില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് എടക്കര പോലിസ് നിയമോപദേശം തേടിയിരുന്നത്. എട്ട് പരാതികളാണ് ഈ സ്റ്റേഷനില്‍ മാത്രം വന്നിരിക്കുന്നത്. എന്നാല്‍, ഈ പ്രസംഗത്തില്‍ വ്യക്തതയില്ലെന്നാണ് നിയമോപദേശം പറയുന്നത്. വെള്ളാപ്പള്ളി നടേശന്‍ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതില്‍ പ്രസംഗത്തില്‍ വ്യക്തതയില്ല. അതിനാല്‍ കേസ് എടുക്കേണ്ടെന്നാണ് നിയമോപദേശം പറയുന്നത്.

Next Story

RELATED STORIES

Share it