Sub Lead

തെളിവില്ല; 14 അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു

കാംപസിനകത്ത് ഇന്ത്യാവിരുദ്ധ-പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നതിന് തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുന്നതെന്ന് മുതിര്‍ന്ന പോലിസ് ഓഫിസറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

തെളിവില്ല; 14 അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരേ  ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു
X

ലക്‌നോ: അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) പതിനാല് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചതായി ഉത്തര്‍പ്രദേശ് പോലിസ്. കാംപസിനകത്ത് ഇന്ത്യാവിരുദ്ധ-പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നതിന് തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുന്നതെന്ന് മുതിര്‍ന്ന പോലിസ് ഓഫിസറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നത് തെളിയിക്കുന്നതിനാവാശ്യമായ വീഡിയോ തെളിവുകളോ മറ്റു തെളിവുകളോ ലഭിച്ചില്ലെന്നു പോലിസ് ഓഫിസര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ രാജ്യവിരുദ്ധമുദ്രാവാക്യം വിളിച്ചുവെന്ന യുവമോര്‍ച്ച നേതാവ് മുകേഷ് കുമാര്‍ ലോധിയുടെ പരാതിയിലാണ് പോലിസ് വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റംചുമത്തിയത്. റിപ്പബ്ലിക്ക് ടി.വിയിലെ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെയാണ് സംഭവം. അസദുദ്ദീന്‍ ഒവൈസി അലിഗഡ് സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനെതിരേ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പബ്ലിക്ക് ടിവി സംഘം സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതരും വിദ്യാര്‍ത്ഥികളും എതിര്‍ത്തു. ഈ വാക്കുതര്‍ക്കത്തിന് പിന്നാലെ സര്‍വകലാശാലയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ തന്നെ ഉപദ്രവിച്ചെന്നും, വെടിയുതിര്‍ക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് യുവമോര്‍ച്ച നേതാവ് മുകേഷ് ലോധി പോലിസില്‍ പരാതി നല്‍കി. ഈ പരാതിയിലാണ് അലിഗഡ് മുസ്ലീം സ്റ്റുഡന്റ്‌സ് യൂനിയന്‍ വൈസ് പ്രസിഡന്റ് ഹുംസ സുഫ്യാന്‍ അടക്കം 14 വിദ്യാര്‍ഥികള്‍ക്കെതിരെ പോലിസ് രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്.

Next Story

RELATED STORIES

Share it