Sub Lead

രാജ്യത്ത് മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും സര്‍ക്കാരുകള്‍ കൊണ്ടുവന്ന വിവാദ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ക്കിടെ ലോക്‌സഭയില്‍ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

രാജ്യത്ത് മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: മിശ്രവിവാഹം തടയുന്നതിന് രാജ്യത്ത് മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും സര്‍ക്കാരുകള്‍ കൊണ്ടുവന്ന വിവാദ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ക്കിടെ ലോക്‌സഭയില്‍ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ഉത്തര്‍പ്രദേശിന്റേയും മധ്യപ്രദേശിന്റേയും ചുവട് പിടിച്ച് മിശ്ര വിവാഹങ്ങള്‍ തടയുന്നതിന് സമാനമായ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് അടുത്തിടെ ബിജെപി ഭരിക്കുന്ന അസമും കര്‍ണാടകയും അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂള്‍ അനുസരിച്ച് 'പബ്ലിക് ഓര്‍ഡര്‍', 'പോലിസ്' എന്നിവ സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നും അതിനാല്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുക, കണ്ടെത്തല്‍, രജിസ്‌ട്രേഷന്‍, അന്വേഷണം, വിചാരണ എന്നിവ പ്രധാനമായും സംസ്ഥാനത്തിന്റെ പരിധിയിലാണെന്നും ആഭ്യന്തര മന്ത്രാലയം ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.




Next Story

RELATED STORIES

Share it