- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫയലുമായി മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിലുള്ളവർ ഇനി രാജ്ഭവനിലേക്ക് വരരുത്: ഗവർണർ
പേഴ്സനൽ സ്റ്റാഫുകളുമായിട്ടാണ് പലപ്പോഴും മന്ത്രിമാർ തനിക്ക് മുന്നിൽ വരാറുള്ളത്. ഫയലുകൾ സംബന്ധിച്ച് എന്തെങ്കിലും ചോദിച്ചാൽ മന്ത്രിമാർ പേഴ്സനൽ സ്റ്റാഫിനെ നോക്കും.
തിരുവനന്തപുരം: രാജ്ഭവനിലേക്ക് ഇനി മുതൽ ഫയലുമായി പേഴ്സനൽ സ്റ്റാഫിനെ അയക്കരുതെന്നും ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയെ രേഖാമൂലം വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധമാണ് കേരളത്തിലെ കാര്യങ്ങൾ.
ഒരു മന്ത്രിക്ക് പതിനഞ്ചും ഇരുപതുമാണ് പേഴ്സനൽ സ്റ്റാഫുകൾ. ഇവർക്ക് രണ്ടുവർഷം കഴിയുമ്പോൾ പെൻഷൻ ലഭിച്ചുതുടങ്ങും. ഗവർണറായ തനിക്ക് നാലുപേരാണ് പേഴ്സനൽ സ്റ്റാഫിലുള്ളത്. പാർട്ടി നിയമിക്കുന്ന പേഴ്സനൽ സ്റ്റാഫുകളാണ് മന്ത്രിമാരുടെ ഓഫിസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്.
പേഴ്സനൽ സ്റ്റാഫുകളുമായിട്ടാണ് പലപ്പോഴും മന്ത്രിമാർ തനിക്ക് മുന്നിൽ വരാറുള്ളത്. ഫയലുകൾ സംബന്ധിച്ച് എന്തെങ്കിലും ചോദിച്ചാൽ മന്ത്രിമാർ പേഴ്സനൽ സ്റ്റാഫിനെ നോക്കും. തുടർന്ന് പേഴ്സനൽ സ്റ്റാഫാണ് മറുപടി നൽകുന്നത്. ഇത് ശരിയായ നടപടിയല്ല. ഇനി ആശയവിനിമയത്തിന് ഭാഷ പ്രശ്നമാണെങ്കിൽ മന്ത്രിമാർ വകുപ്പ് സെക്രട്ടറിമാരുമായി വരട്ടെ. പേഴ്സനൽ സ്റ്റാഫുകൾക്ക് ഇനിമുതൽ രാജ്ഭവനിലെ സ്വീകരണമുറിയിലായിരിക്കും സ്ഥാനം. തന്റെ ഓഫിസിലേക്ക് മന്ത്രിമാർക്കൊപ്പം പ്രവേശനമുണ്ടാകില്ലെന്നും ഗവർണർ വ്യക്തമാക്കി.
RELATED STORIES
ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍; ഇന്‍ജുറി ടൈമില്‍ വിജയ ഗോളുമായി ...
13 Jan 2025 5:59 PM GMTരാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം...
13 Jan 2025 5:31 PM GMTയുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
13 Jan 2025 4:28 PM GMTഎന്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്? വിശദീകരിച്ച് പി വി അന്‍വറിന്റെ...
13 Jan 2025 4:20 PM GMTകോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍
13 Jan 2025 4:11 PM GMTവയോധികനെ പലക കൊണ്ട് അടിച്ചുകൊന്നു
13 Jan 2025 3:28 PM GMT