- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണ്; അഭിജിത് ബാനര്‍ജിയ്ക്ക് രാഹുലിന്റെ പിന്തുണ
'ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണ്. ഒരു പ്രഫഷണല്‍ എന്താണെന്ന് ഇവര്‍ക്ക് ഒരുപിടിയുമില്ല. നിങ്ങള്‍ക്കത് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുമാകില്ല. ഒരു പതിറ്റാണ്ട് ശ്രമിച്ചാലും' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയ്ക്ക് ഇടത് ചായ്വ് ഉണ്ടെന്ന കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
'ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണ്. ഒരു പ്രഫഷണല്‍ എന്താണെന്ന് ഇവര്‍ക്ക് ഒരുപിടിയുമില്ല. നിങ്ങള്‍ക്കത് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുമാകില്ല. ഒരു പതിറ്റാണ്ട് ശ്രമിച്ചാലും' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരേ അഭിജിത് ബാനര്‍ജി രൂക്ഷ വിമര്‍ശനം ഉയന്നയിച്ചിരുന്നു. അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നോബേല്‍ സമ്മാനം ലഭിച്ചതിനു ശേഷം ആദ്യമായി ഇന്ത്യയില്‍ എത്തിയ അഭിജിത് ബാനര്‍ജി, പ്രമുഖ മാധ്യമ പ്രവര്ത്തകന് കരണ്‍ ഥാപ്പറിന് നല്കിയ അഭിമുഖത്തിലാണ് അധികാര കേന്ദ്രീകരണത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കുള്ള കാരണമായി വിലയിരുത്തിയത്.
നോട്ടു നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കോര്‍പ്പറേറ്റ് നികുതികളില്‍ വരുത്തിയ മാറ്റം ഉദ്ദേശിച്ച ഫലം ചെയ്യില്ല. കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ രാജ്യത്ത് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സാധ്യതയില്ല. ആദായ നികുതികള്‍ കുറയ്ക്കുകയല്ല, മറിച്ച് ഡിമാന്റ് വര്‍ധിപ്പിക്കാനുതകുന്ന രീതിയില്‍ ഗ്രാമീണ മേഖലയില്‍ പണം ലഭ്യമാക്കുകയാണു വേണ്ടത്. ഇതിന് പിഎം കിസാന്‍ പോലുള്ള പരിപാടികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ബോധപൂര്‍വം താങ്ങുവിലയില്‍ കുറവുവരുത്തിയതാണ് ഗ്രാമീണ മേഖലകളില്‍ പണ ലഭ്യത കുറയാന്‍ കാരണം. നഗരങ്ങളിലെ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് ഇതു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമാകാത്തിതിനു കാരണം നടപടിക്രമങ്ങളിലെ പ്രശ്നങ്ങളാണെന്ന് നൊബേല്‍ ജേതാവ് ചൂണ്ടിക്കാട്ടി. വരള്‍ച്ച പോലുള്ള സന്ദര്‍ഭങ്ങളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്തുകൊണ്ടാണ് ഫലപ്രദമാകാതെ പോയതെന്നതിനെക്കുറിച്ച് പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ അസ്വസ്ഥപെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടെയാണ് അഭിജിത്ത് ബാനര്‍ജിക്കെതിരേ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തിയത്. ഇടത് അനുകൂല സാമ്പത്തിക വിദഗ്ധനാണ് അഭിജിത്ത് ബാനര്‍ജിയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. പിയൂഷ് ഗോയല്‍ എന്റെ പ്രൊഫഷനലിസത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് അഭിജിത് പറഞ്ഞു. സാമ്പത്തികകാര്യത്തില്‍ എനിക്ക് പക്ഷപാതിത്വമില്ല. ബിജെപി ഭരിക്കുന്നത് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ഞങ്ങള്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പഠനകാലത്ത് ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമന് തന്റെ സുഹൃത്തായിരുന്നുവെന്നും അഭിജിത് ബാനര്‍ജി വെളിപ്പെടുത്തി.
RELATED STORIES
ദൃശ്യം സിനിമ മോഡല്‍ കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ച് മൂടി...
19 Nov 2024 5:26 AM GMTബോഡി ഷെയ്പ് ഇല്ലെന്ന അധിക്ഷേപം ഗാര്‍ഹിക പീഡനം; കേസ് നിലനില്‍ക്കുമെന്ന് ...
19 Nov 2024 5:18 AM GMTആലപ്പുഴയില്‍ മുയലിന്റെ കടിയേറ്റ് വാക്സിനെടുത്ത വീട്ടമ്മ കുഴഞ്ഞ് വീണ്...
19 Nov 2024 5:06 AM GMT'നെതന്യാഹു സീരിയൽ കില്ലർ': നെസറ്റ് അംഗം അയ്മൻ ഔദ
19 Nov 2024 4:53 AM GMTശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
19 Nov 2024 3:02 AM GMTവഖ്ഫ് ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം: സി പി എ ലത്തീഫ്
19 Nov 2024 2:27 AM GMT