- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
49 രാജ്യക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ടൂറിസ്റ്റ് വിസ; മള്‍ട്ടി എന്‍ട്രി വിസയുമായി സൗദി
റിയാദ്: 49 രാജ്യക്കാര്‍ക്കാണ് എളുപ്പത്തില്‍ സ്വന്താമാക്കാവുന്ന ഈ ടൂറിസ്റ്റ് വിസയുമായി സൗദി അറേബ്യ. ഒരു വര്‍ഷമാണ് വിസയുടെ കാലാവധി. എന്നാല്‍ ഈ വിസയില്‍ വരുന്നവര്‍ തുടര്‍ച്ചയായി 90 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുത് എന്ന് നിബന്ധനയുണ്ട്.
ഇവയില്‍ അധികവും യുറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളാണ്. ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി ഏതാനും ഏഷ്യന്‍ രാജ്യങ്ങളും കൂട്ടത്തിലുണ്ട്. വലിയ നടപടിക്രമങ്ങളൊന്നുമില്ലാതെ എളുപ്പത്തില്‍ ലഭ്യമാവുമെന്നതാണ് ഈ ടൂറിസ്റ്റ് വിസയുടെ സവിശേഷത. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ visitsaudi.com വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം. വാക്‌സിന്‍ എടുത്ത ടൂറിസ്റ്റുകള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദിയില്‍ പ്രവേശിക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കണം. അതോടൊപ്പം സൗദിയിലേക്ക് വിമാനം കയറുന്നതിന് 72 മണിക്കൂറിനകം നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം.
https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിലും തവക്കല്‍നാ ആപ്പിലും വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യാത്ര പുറപ്പെടുന്നതിന് മുമ്പായി അപ്ലോഡ് ചെയ്യണം. ഏതാനും ദിവസത്തേക്ക് സൗദിയില്‍ എത്തുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും പാകത്തില്‍ തവക്കല്‍നാ ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
ഷോപ്പിംഗ് മാളുകള്‍, സിനിമാ തിയറ്ററുകള്‍, റെസ്‌റ്റൊറന്റുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലെ പ്രവേശനത്തിന് വിനോദ സഞ്ചാരികള്‍ തവക്കല്‍നാ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം, ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും അവസരം നല്‍കും.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഫൈസര്‍, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക, മൊഡേണ എന്നിവയുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസോ സ്വീകരിച്ചവരെയാണ് പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ചവരായി കണക്കാക്കപ്പെടുക.
സിനോഫാം വാക്‌സിന്റെ രണ്ടു ഡോസുകള്‍ ലഭിച്ചവരാണെങ്കില്‍ നേരത്തേ പറഞ്ഞ ഏതെങ്കിലും വാക്‌സിന്റെ ഒരു ഡോസ് കൂടി ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ചവരാണെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും ടൂറിസം മന്ത്രാലയം പ്രസ്താവനില്‍ വ്യക്തമാക്കി.
ഇനിപ്പറയുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
യുഎസ്എ, കാനഡ, അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്‌റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, നെതര്‍ലാന്റ്‌സ്, ഹംഗറി, ഐസ് ലാന്റ്, അയര്‍ലന്റ്, ബ്രൂണൈ, ചൈന (ഹോങ്കോങ്ങും മക്കാവുവും ഉള്‍പ്പെടെ), ജപ്പാന്‍, കസാക്കിസ്ഥാന്‍, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഓഷ്യാനിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇറ്റലി, ലാറ്റ് വിയ, ലിറ്റന്‍സ്‌റ്റെയിന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാക്കൊ, മോണ്ടിനിഗ്രോ, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റോമാനിയ, റഷ്യ, സാന്‍ മറിനോ, സ്ലോവാക്യ, സ്ലൊവേനിയ, ഉക്രയിന്‍, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍.
RELATED STORIES
പരപ്പനങ്ങാടിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
16 Nov 2024 4:46 PM GMTസാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ...
16 Nov 2024 4:44 PM GMTമോഷണക്കേസ് പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; ഇയാള്‍...
16 Nov 2024 4:07 PM GMTബെംഗളൂരുവില്‍ പഠിക്കാതെ റീല്‍സ് കണ്ടിരുന്ന മകനെ തലയ്ക്കടിച്ച് കൊന്ന്...
16 Nov 2024 3:25 PM GMTകാസര്‍കോട് ആളൊഴിഞ്ഞ വീടിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും...
16 Nov 2024 3:13 PM GMTസുബൈര്‍ വധം: സന്ദീപ് വാര്യരുടെ വെളപ്പെടുത്തല്‍ ഗുരുതരം; മൂവാറ്റുപുഴ...
16 Nov 2024 2:59 PM GMT