- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് വ്യാപകം;മുന്നറിയിപ്പുമായി പോലിസ്
ഇത്തരം തട്ടിപ്പുകാര്‍ പ്രശസ്തമായ ഒണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ പേരിലാണ് സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡുകള്‍ അയക്കുന്നത്. ചുരണ്ടി നോക്കുമ്പോള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയാണ് സമ്മാനമായി രേഖപ്പെടുത്തിയിട്ടുണ്ടാവുക. ഇത് ലഭ്യമാകുന്നതിന് പല കാര്യങ്ങള്‍ പറഞ്ഞ് സംഘം പണം തട്ടും
കൊച്ചി: ഓണ്‍ലൈന്‍ വഴിയുള്ള പണം തട്ടിപ്പ് വ്യാപകമായി വര്‍ധിച്ചുവരുന്നതായി ജാഗ്രത പാലിക്കണമെന്നും പോലിസിന്റെ മുന്നറിയിപ്പ്.ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി ഭീമമായ തുകകള്‍ നഷ്ടപ്പെട്ട നിരവധി പരാതികളാണ് ദിനംപ്രതി എറണാകുളം റൂറല്‍ സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡില്‍ 25 ലക്ഷം രൂപ സമ്മാനം ലഭിച്ചുവെന്നത് സത്യമാണെന്ന് വിശ്വസിച്ച് 80 ലക്ഷത്തിലേറെ രൂപ നഷ്ടമായ കേസില്‍ അന്വേഷണം നടക്കുകയാണ്.
തപാലിലാണ് കാര്‍ഡ് യുവാവിന്റെ കൈകളിലെത്തിയത്. ഓണ്‍ലൈന്‍ വ്യാപാരസൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിന് സമ്മാനമായി ലഭിച്ചതെന്നും പറഞ്ഞ് അഭിനന്ദന സന്ദേശത്തോടെയാണ് കാര്‍ഡെത്തിയത്. ചുരണ്ടി നോക്കിയപ്പോള്‍ 25 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു.രണ്ടായിരം രൂപ പ്രോസസിംഗ് ചാര്‍ജില്‍ തുടങ്ങി എണ്‍പതു ലക്ഷത്തിലേറെ രൂപ യുവാവ് 25 ലക്ഷം രൂപ സമ്മാനമായി കിട്ടാന്‍ വേണ്ടി മുടക്കി. ഓരോ പ്രാവശ്യവും പണം മുടക്കുമ്പോഴും മുടക്കുന്ന പണം കൂടിച്ചേര്‍ത്ത് തിരികെ ലഭിക്കുമെന്ന് തട്ടിപ്പുസംഘം വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതില്‍ കുടങ്ങിയാണ് ഇദ്ദേഹം പണം മുടക്കിയത്. ഒടുവില്‍ തട്ടിപ്പാണെന്ന് മനസിലാക്കിയതോടെയാണ് പരാതി നല്‍കിയത്.
ഇത്തരം വ്യാജ പ്രലോഭനങ്ങളില്‍ വീഴരുതെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം തട്ടിപ്പുകാര്‍ പ്രശസ്തമായ ഒണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ പേരിലാണ് സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡുകള്‍ അയക്കുന്നത്. ചുരണ്ടി നോക്കുമ്പോള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയാണ് സമ്മാനമായി രേഖപ്പെടുത്തിയിട്ടുണ്ടാവുക. ഇത് ലഭ്യമാകുന്നതിന് പല കാര്യങ്ങള്‍ പറഞ്ഞ് സംഘം പണം തട്ടും. ഇങ്ങനെയുള്ള കാര്യങ്ങള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു.
ഫെയ്‌സ്ബുക്കില്‍ വ്യക്തിയുടെ പേരും പ്രൊഫൈല്‍ ഫോട്ടോയും അതുപോലെ അനുകരിച്ച് അവരുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരെ റിക്വസ്റ്റ് അയച്ച് സുഹൃത്തുകളാക്കി സന്ദേശം വഴി പണമാവശ്യപ്പെട്ടുള്ള തട്ടിപ്പ് വ്യാപകമാകുന്നുണ്ട്.ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭ്യമാകുന്നുണ്ട്. സ്വന്തം പ്രൊഫൈല്‍ ലോക്ക് ചെയ്തും സെക്യൂരിറ്റി ഫീച്ചറുകള്‍ പരാമവധി ഉപയോഗിച്ചും ഇത്തരം തട്ടിപ്പില്‍ നിന്ന് ഒഴിവാകാം. പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചാല്‍ ഉറപ്പു വരുത്തി മാത്രം പ്രതികരിക്കുക.ഓണ്‍ലൈന്‍ ആയി ലോണ്‍ വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പും,ബാങ്ക് അക്കൗണ്ട്, കാര്‍ഡ് എന്നിവ ബ്ലോക്കായി എന്നു പറഞ്ഞോ, ക്രെഡിറ്റ് ലിമിറ്റ് കൂടിത്തരാമെന്നു വഗ്ദാനം ചെയ്‌തോ ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് ഒടിപി വാങ്ങിയുള്ള ഒണ്‍ലൈന്‍ തട്ടിപ്പും സോഷ്യല്‍ മീഡീയ വഴി സൗഹൃദം സ്ഥാപിച്ചുള്ള ബ്ലാക്ക് മെയിലിംഗും വ്യപകമാവുകയാണ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതപാലിച്ചില്ലെങ്കില്‍ വന്‍ നഷ്ടം സംഭവിക്കുമെന്നും എസ് പി പറഞ്ഞു.
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT