Sub Lead

ആരാധനാലയങ്ങളില്‍ അഞ്ചുപേര്‍ മാത്രം; നിയന്ത്രണം പുനപ്പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ്

നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത്.

ആരാധനാലയങ്ങളില്‍ അഞ്ചുപേര്‍ മാത്രം; നിയന്ത്രണം പുനപ്പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ്
X

മലപ്പുറം: കൊവിഡ് സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ അഞ്ചുപേര്‍ മാത്രം മതിയെന്ന മലപ്പുറം കലക്ടറുടെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ ലഭിച്ച അമിതാധികാരമാണ് കലക്ടര്‍ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത്. ആരാധനാലയങ്ങളും അതനുസരിച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വിശുദ്ധ റമദാനില്‍ പള്ളികളില്‍ ഭജനമിരിക്കാനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് താല്‍പര്യമുണ്ടാവും. പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട റമദാന്‍ മാസമായിരുന്നു കഴിഞ്ഞവര്‍ഷം കടന്നുപോയത്. പുതിയ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ വിശ്വാസികളെ പള്ളികളിലെത്താന്‍ അനുവദിക്കണം. അഞ്ചുപേര്‍ മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബിവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it