Sub Lead

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; ഏഴ് പേര്‍ക്ക് കൂടി രോഗം ഭേദമായി

കാസര്‍കോട്ടെ നാല് പേര്‍ക്കും കോഴിക്കോട്ടെ രണ്ട് പേര്‍ക്കും കൊല്ലത്തെ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; ഏഴ് പേര്‍ക്ക് കൂടി രോഗം ഭേദമായി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കണ്ണൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്. ചികിത്സയിലുള്ള ഏഴ് പേര്‍ക്ക് ഇന്ന് ഫലം നെഗറ്റീവായി. കാസര്‍കോട്ടെ നാല് പേര്‍ക്കും കോഴിക്കോട്ടെ രണ്ട് പേര്‍ക്കും കൊല്ലത്തെ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. ഇതുവരെ സംസ്ഥാനത്ത് 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗബാധിതരായ 387 പേരില്‍ 266 പേര്‍ വിദേശത്തു നിന്നും അന്യസംസ്ഥാനത്ത് നിന്നും വന്നവരാണ്. എട്ടുപേര്‍ വിദേശികളാണ്. സമ്പര്‍ക്കം മൂലം 114 പേര്‍ക്ക് രോഗമുണ്ടായി. ആലപ്പുഴ 5 എറണാകുളം 21 ഇടുക്കി 10 കണ്ണൂര്‍ 80 കാസര്‍കോട് 167 കൊല്ലം 9 കോട്ടയം 3 കോഴിക്കോട് 16 മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17 തിരുവനന്തപുരം 14 തൃശ്ശൂര്‍ 13 വയനാട് 3 - ഇതാണ് വിവിധ ജില്ലകളില്‍ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണ്. 213 പേര്‍ക്ക് ഇതുവരെ രോഗം മാറി. 97,464 പേര്‍ നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 522 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ച് നാളെ ക്യാബിനറ്റ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ഇളവുകള്‍ പ്രഖ്യാപിക്കുന്ന കൂട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ല. അതുടനെ ഉണ്ടാവും. സംസ്ഥാനത്ത് സാംപിള്‍ പരിശോധന നല്ല രീതിയില്‍ നടക്കുന്നു. അതുടനെ വര്‍ധിപ്പിക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും നല്ല രീതിയില്‍ പാലിക്കപ്പെടുന്നുണ്ട്. ലോക്ക് ഡൗണില്‍ ഇളവ് വന്നാല്‍ രോഗവ്യാപനം ശക്തിപ്പെടുമെന്നതിനാല്‍ ജാഗ്രത കൂട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it