Sub Lead

രാജ്യം നശിപ്പിച്ചതിന്റെ എല്ലാ ഉത്തരവാദിത്വവും ആര്‍എസ്എസ്സിനു മാത്രം: ലാല്‍മണി പ്രസാദ്

പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്നും സിറ്റിസണ്‍സ് മാര്‍ച്ച് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു

രാജ്യം നശിപ്പിച്ചതിന്റെ എല്ലാ ഉത്തരവാദിത്വവും ആര്‍എസ്എസ്സിനു മാത്രം: ലാല്‍മണി പ്രസാദ്
X

ചാവക്കാട്: രാജ്യം നശിപ്പിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ആര്‍എഎസ്സിനു മാത്രമാണെന്ന് മുന്‍ പാര്‍ലമെന്റംഗവും യുപി മുന്‍ മന്ത്രിയുമായ ലാല്‍മണി പ്രസാദ്. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ തൃശൂര്‍ ജില്ലാതല സമാപന സമ്മേളനം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംബേദ്കര്‍ നല്‍കിയ ഭരണഘടന ഐക്യത്തിന്റെയും സമാധാനത്തിന്റേതുമാണ്. ആ ഭരണഘടനയെ വിചാരധാര കൊണ്ട് വിഘടിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. തൊട്ടുകൂടായ്മയും മനുഷ്യത്വമില്ലായ്മയുമാണ് ആര്യദേശീയതയുടെയും മനുസ്മൃതിയുടെയും അടിസ്ഥാനം. ഈ മനുസ്മൃതിയിലധിഷ്ഠിതമായ മതരാഷ്ട്രം സ്ഥാപിക്കാനുള്ള നിയമനിര്‍മാണങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിനെതിരായ പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്നും സിറ്റിസണ്‍സ് മാര്‍ച്ച് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിസണ്‍സ് മാര്‍ച്ചില്‍ കുന്ദംകുളത്ത് നിന്ന് ചാവക്കാട് വരെ പങ്കെടുത്തത ലാല്‍മണി പ്രസാദ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം പകര്‍ന്നു.


എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സെക്രട്ടേറിയറ്റംഗം പി കെ ഉസ്മാന്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഇസ്മായില്‍ മണ്ണാര്‍മല, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ ഹുസൈര്‍, ബിഎസ് പി ജില്ല പ്രസിഡന്റ് നിഖില്‍ ചന്ദ്രശേഖരന്‍, ആര്‍എംപി ജില്ലാ സെക്രട്ടറി മോന്‍സി പി ജെ, എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സമിതിയംഗം ഷെഫീര്‍ കരുമത്ര, എന്‍ഡബ്യൂഎഫ് ജില്ലാ പ്രസിഡന്റ് റസിയ ഇബ്രാഹീം, എസ് ഡിപിഐ ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ടി എം അക്ബര്‍ സംസാരിച്ചു.

എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടേറിയറ്റംഗങ്ങളായ ഇ എസ് കാജാ ഹുസയ്ന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. എ എ റഹീം, പി ആര്‍ കൃഷ്ണന്‍ കുട്ടി, ഡോ. സി എച്ച് അഷ്‌റഫ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ് ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ബി കെ ഹുസയ്ന്‍ തങ്ങള്‍, ഷെമീര്‍ ബ്രോഡ്വെ, എം ഫാറൂഖ്, അഷ്‌റഫ് വടക്കൂട്ട്, എ സുബ്രഹ്മണ്യന്‍, ആര്‍ വി ഷെഫീര്‍, യൂനിഷ ടീച്ചര്‍, ഷാമില ടീച്ചര്‍ സംബന്ധിച്ചു. കുന്ദംകുളത്ത് നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് കോട്ടപ്പടി, മമ്മിയൂര്‍, മുതുവെട്ടൂര്‍ വഴി ചാവക്കാട് മുനിസിപ്പല്‍ ചത്വരത്തില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.




Next Story

RELATED STORIES

Share it