Sub Lead

രാജ്യത്ത് പുതുതായി 19,906 പേര്‍ക്ക് കൊവിഡ്: 410 മരണം

രാജ്യത്ത് പുതുതായി 19,906 പേര്‍ക്ക് കൊവിഡ്: 410 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 19,906 പേര്‍ക്ക്. പുതുതായി 410 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 5.28 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 3.09 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും നിലവില്‍ 2.03 ലക്ഷം പേര്‍ ചികില്‍സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 16,095 പേരാണ് രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ മാത്രം 2.31 ലക്ഷം സാംപിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 82.27 ലക്ഷം സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു.

ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 5,318 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 167പേര്‍ മരിച്ചു. ഇതോടെ രോഗബാധിതര്‍1.59 ലക്ഷമായി. മുംബൈയില്‍ മാത്രം 1,460 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 41പേരാണ് മരിച്ചത്. ഇതോടെ മുംബൈയിലെ രോഗികളുടെ എണ്ണം 73,747പേരായി. ആകെ മരണം 4,282.

ഡല്‍ഹിയില്‍ പുതിയതായി 2,948 പേര്‍ക്കാണ് ഇന്നലെ രോ?ഗം സ്ഥിരീകരിച്ചത്. 66പേര്‍ മരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 80,188 ആയി. ഇതില്‍ 28,329 പേരാണ് ചികില്‍യിലുള്ളത്. 2,558പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. തമിഴ്‌നാട്ടില്‍ ഇന്നലെ 3,713 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. 68 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 78,335. രോഗമുക്തി നേടിയവരൊഴിച്ച് 33,213 പേരാണ് നിലവില്‍ ചികില്‍സയിലുളളത്.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളില്‍ 85.5%വും ഉളളതെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടാതെ 87% മരണവും ഈ സംസ്ഥാനങ്ങളിലാണ്.

Over 19,900 COVID-19 cases, 410 deaths reported in 24 hours in India




Next Story

RELATED STORIES

Share it