Sub Lead

ഗുജറാത്ത് തീരത്ത് 280 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

ഗുജറാത്ത് തീരത്ത് 280 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍
X

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിന് സമീപം വിപണിയില്‍ 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താന്‍ ബോട്ട് പിടിയില്‍. അല്‍ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്‍മാരെയും കസ്റ്റഡിയിലെടുത്തു. ജീവനക്കാരെ ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തേക്ക് കൊണ്ടുവന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ലഹരിമരുന്ന് വേട്ട നടത്തിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. പാക് ബോട്ട് 'അല്‍ഹാജ്' ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുമ്പോഴാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. സംശയാസ്പദമായി കണ്ട ബോട്ട് നിര്‍ത്താതെ പോയതോടെ വെടിവയ്‌ക്കേണ്ടി വന്നെന്നും വെടിവയ്പ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കസ്റ്റഡിയിലെടുത്തു. നേരത്തെയും സമാനമായ രീതിയില്‍ മയക്കുമരുന്നുമായി പാക് ബോട്ടുകള്‍ ഇന്ത്യന്‍ അധീന ഭാഗത്തുനിന്ന് പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it