Sub Lead

ബിക്കാനീറിലെ പാകിസ്താന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്നു നിര്‍ദേശം

ബിക്കാനീറിലെ പാകിസ്താന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്നു നിര്‍ദേശം
X
ബിക്കാനീര്‍: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ അതിര്‍ത്തി നഗരമായ ബിക്കാനീറിലുള്ള പാകിസ്താന്‍ പൗരന്‍മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് ബിക്കാനീര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അടിയന്തര ഉത്തരവ്. സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവിറക്കിയത്. പാകിസ്താന്‍ പൗരന്‍മാര്‍ക്ക് നഗരത്തില്‍ ഹോട്ടലുകളോ ലോഡ്ജുകളോ നല്‍കരുത്. ഇവരുമായി നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള വ്യാവസായ ബന്ധവും നടത്തരുതുന്നെന്നും കര്‍ശന നിര്‍ദേശമുണ്ട്. അജ്ഞാത ഫോണ്‍വിളികളെയും മറ്റും ജാഗ്രതയോടെ കാണണം. സൈന്യത്തെ കുറിച്ചോ മറ്റൊ ഒരു തരത്തിലുള്ള വിവരവും കൈമാറാന്‍ പാടില്ല. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിംകാര്‍ഡുകള്‍ പോലും ആരും ഉപയോഗിക്കരുതെന്നും ബിക്കാനീര്‍ ജില്ലാ മജിസ്‌ട്രേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it