Sub Lead

പാലക്കാട് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച; ഏഴ് കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം

പാലക്കാട് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച; ഏഴ് കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം
X

പാലക്കാട്: പാലക്കാട്-വാളയാര്‍ ദേശീയപാതയ്ക്കു സമീപം മരുതറോഡില്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ കവര്‍ച്ച. ഏഴ് കിലോഗ്രാം സ്വര്‍ണവും 18,000 രൂപയും ലോക്കറില്‍ നിന്നു നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ബാങ്കിന്റെ ഗ്ലാസും ലോക്കറും തകര്‍ത്ത നിലയിലാണ്. ബാങ്കിലെ സിസിടിവി കാമറയുടെ വയറുകള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്.

പുലര്‍ച്ചെയാണു മോഷണമെന്നു സംശയിക്കുന്നു. കോണ്‍ഗ്രസ് ഭരണസമിതിക്കു കീഴിലാണ് സൊസൈറ്റി. രാവിലെ സൊസൈറ്റി തുറക്കാനെത്തിയവരാണു മോഷണ വിവരം അറിയുന്നത്. പോലിസ് പരിശോധന നടത്തുന്നു.

Next Story

RELATED STORIES

Share it