Sub Lead

പാലത്തായി പീഡന കേസ്: കുറ്റപത്രം അനുകൂലമെന്ന് പ്രതിഭാഗം -ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നിലവില്‍ ചുമത്തപ്പെട്ട കുറ്റങ്ങളില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. പോക്‌സോ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പ്രതിക്ക് അനുകൂലമാണ്.

പാലത്തായി പീഡന കേസ്: കുറ്റപത്രം അനുകൂലമെന്ന് പ്രതിഭാഗം  -ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
X

കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. പ്രതി അറസ്റ്റിലായി 90 ദിവസം ആയ സാഹചര്യത്തില്‍ കേസില്‍ ഇന്നലെ െ്രെകംബ്രാഞ്ച് ഭാഗിക കുറ്റപത്രം നല്‍കിയിരുന്നു.

നിലവില്‍ ചുമത്തപ്പെട്ട കുറ്റങ്ങളില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. പോക്‌സോ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പ്രതിക്ക് അനുകൂലമാണ്. അതേസമയം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് തെളിയിക്കാനുള്ള വിശദ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.

നാലാം ക്ലാസുകാരിയെ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നല്‍കിയത് കഴിഞ്ഞ മാര്‍ച്ച് പതിനേഴിനാണ്. മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നല്‍കി. ഒരുമാസത്തിന് ശേഷമാണ് പാനൂര്‍ പൊലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രില്‍ 23 മൂന്നിന് െ്രെകം ബ്രാഞ്ചിന് വിട്ടു.

ഐജി ശ്രീജിത്തിനായിരുന്നു മേല്‍നോട്ട ചുമതല. കുട്ടിയെ അധ്യാപകന്‍ സ്‌കൂളില്‍ വച്ച് പല തവണ കൈകൊണ്ടും വടികൊണ്ടും മര്‍ദ്ദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതി പദ്മരാജനെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. സമാനമായി 4 കുട്ടികളെ അധ്യാപകന്‍ മര്‍ദിച്ചതായും കുറ്റപത്രത്തിലുണ്ട്.

ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ സമാനതകളില്ലാത്ത വിധം ഒത്തുകളി നടന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി അരങ്ങേറിയ പോലിസ്-സിപിഎം-ബിജെപി ഒത്തുകളിയുടെ പഴുതുകളില്ലാത്ത സാക്ഷ്യമാണ് കേസില്‍ ഇന്ന് െ്രെകം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച 'കുറ്റപത്രം'. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കേസുകളില്‍ പരമാവധി ശിക്ഷ ഉറപ്പുവരുത്താനുള്ള നിയമ പരിരക്ഷകളേറെ നിലനില്‍ക്കേ അതെല്ലാം പോലിസ് കാറ്റില്‍ പ്പറത്തി എന്നതാണ് പാലത്തായി കേസിന്റെ കുറ്റപത്രം വിളിച്ചോതുന്നത്. സ്വന്തം അധ്യാപകനാല്‍ പത്തു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ടെന്നാണു കേസ്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് സ്ഥിരീകരിക്കുന്ന വൈദ്യ പരിശോധന റിപോര്‍ട്ടും മജിസ്‌ട്രേറ്റിനു സ്വമേധയാ നല്‍കിയ നിയമ പരിരക്ഷയുള്ള ഇരയുടെ മൊഴിയും നിലനില്‍ക്കുന്നു.

പക്ഷേ, പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടില്ല. താരതമ്യേന ദുര്‍ബലമായ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ചില വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ പോക്‌സോ നിയമപ്രകാരമുളള അന്വേഷണം തുടരുമെന്നും അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കുമെന്നുമാണ് െ്രെകം ബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് അറിയിച്ചത്. ഇന്നോളമുള്ള പോക്‌സോ പീഡനക്കേസുകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് െ്രെകം ബ്രാഞ്ചിന്റെ ഈ നടപടി. പ്രായ പൂര്‍ത്തിയാവാത്തവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കേസുകളില്‍ ഇരയുടെ മൊഴിയാണ് പരമ പ്രധാനമെന്നാണ് സുപ്രിംകോടതിയടക്കമുള്ള രാജ്യത്തെ ഉന്നത നിയമപീഠങ്ങളെല്ലാം ഇതിനകം വിധികള്‍ പുറപ്പെടുവിച്ചത്. വിവിധ കാലഘട്ടങ്ങളില്‍ പഴുതുകളടച്ച് പരിഷ്‌കരിപ്പിക്കപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും പോക്‌സോ നിയമത്തിലെ സുപ്രധാന വകുപ്പുകളനുസരിച്ചും ഇരയുടെ മൊഴി തന്നെയാണ് ഇത്തരം കേസുകളില്‍ നിര്‍ണായകം.

എന്നാല്‍, പാലത്തായി കേസില്‍ ഇരയുടെ മൊഴി െ്രെകംബ്രാഞ്ച് മുഖവിലക്കെടുത്തില്ല എന്നതാണ് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതിലൂടെയും തുടരന്വേഷണം എന്ന പഴുതിലും വ്യക്തമാവുന്നത്. കേസില്‍ പാനൂര്‍ പോലിസ് തുടക്കം മുതല്‍ സ്വീകരിച്ച അട്ടിമറി ശ്രമങ്ങളുടെ തനിയാവര്‍ത്തനം തന്നെയാണ് ഈ സമീപനത്തിലൂടെ ക്രൈംബ്രാഞ്ചില്‍ നിന്നും ഉണ്ടായത്. പാനൂര്‍ പോലിസ് ഇരയ്ക്കു നല്‍കേണ്ട നിയമ പരിരക്ഷ തുടക്കം മുതല്‍ പ്രതിയായ ബിജെപി നേതാവിനാണു നല്‍കിയത്. പ്രതിയെ കണ്‍വെട്ടത്തുണ്ടായിട്ടും പിടികൂടാതെ പീഡനം സംബന്ധിച്ച് മൊഴി നല്‍കിയ പത്തു വയസ്സുകാരിയെ പോക്‌സോ വ്യവസ്ഥകള്‍ പോലും കാറ്റില്‍പ്പറത്തി നിരന്തരം പീഡിപ്പിക്കുകയാണ് അന്വേഷണത്തിന്റെ പേരില്‍ പാനൂര്‍ പോലിസ് ചെയ്തത്. സംഘപരിവാരം ഉയര്‍ത്തിയ വാദമുഖങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് പെണ്‍കുട്ടിയെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും മറ്റും നിരന്തരം ചോദ്യം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു പാനൂര്‍ പോലിസ്. അതേസമയം, ഇരയുടെ മൊഴിയിലെ സാങ്കേതിക വൈരുധ്യങ്ങളും വൈദ്യ പരിശോധനാ വിവരങ്ങളുമൊക്കെ പ്രതി പ്രതിഭാഗത്തിനു പോലിസ് ചോര്‍ത്തിനല്‍കുകയും ചെയ്തു. സമാനമായി, പ്രതിയുടെ വാദങ്ങള്‍ അംഗീകരിച്ച് ഇരയുടെ മൊഴി അവിശ്വസിക്കുക തന്നെയാണ് ഇപ്പോള്‍ െ്രെകംബ്രാഞ്ചും ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it