Sub Lead

കൊടുങ്ങല്ലൂരില്‍ മാതാപിതാക്കളും രണ്ടുമക്കളും തൂങ്ങിമരിച്ച നിലയില്‍

കൊടുങ്ങല്ലൂരില്‍ മാതാപിതാക്കളും രണ്ടുമക്കളും തൂങ്ങിമരിച്ച നിലയില്‍
X

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മാതാപിതാക്കളെയും രണ്ടുമക്കളെയുും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ്(45), ഭാര്യ രമ(42), മക്കളായ നയന(17), നീരജ്(9) എന്നിവരാണ് മരിച്ചത്. മൂവരെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലിസ് നിഗമനം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it