Sub Lead

ജവാന്മാരുടെ പേരില്‍ വോട്ടു ചോദിച്ച മോദിയുടെ പ്രസംഗം ചട്ടലംഘനം

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മോദി നടത്തിയ പ്രസംഗം സംബന്ധിച്ച് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപോര്‍ട്ട് നല്‍കി.

ജവാന്മാരുടെ പേരില്‍ വോട്ടു ചോദിച്ച മോദിയുടെ പ്രസംഗം ചട്ടലംഘനം
X

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരുടെ പേരില്‍ വോട്ടു ചോദിച്ചത് പ്രഥമ ദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മോദി നടത്തിയ പ്രസംഗം സംബന്ധിച്ച് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപോര്‍ട്ട് നല്‍കി.

2013 ലെ തിരഞ്ഞടുപ്പ് ചട്ടങ്ങള്‍ പ്രകാരം സൈനികരുടെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. മോദി ഈ നിര്‍ദേശം ലംഘിച്ചു എന്നാണ് റിപോര്‍ട്ടിലുള്ളത്. ബാലാകോട്ടിലെയും പുല്‍വാമയിലെയും സൈനികരുടെ പേരെടുത്ത് പറഞ്ഞായിരുന്നു മോദിയുടെ വോട്ടഭ്യര്‍ഥന.

'കന്നി വോട്ടര്‍മാരേ.. നിങ്ങളുടെ ആദ്യവോട്ട് വീരജവാന്‍മാര്‍ക്ക് നല്‍കൂ (ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തിയ ജവാന്‍മാര്‍ക്ക്), നിങ്ങളുടെ ആദ്യവോട്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വീര രക്തസാക്ഷികള്‍ക്ക് നല്‍കൂ'

ഉസ്മാനാബാദ് തിരഞ്ഞെടുപ്പ് ഓഫിസറുടെ റിപോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയാണെങ്കില്‍ മോദിയ്ക്ക് വിശദീകരണം നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ ഈ ആഴ്ച തന്നെ കമ്മീഷന്റെ ഭാഗത്ത് നിന്ന് തീരുമാനമുണ്ടാവുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it