Sub Lead

പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; ഒന്നാം പ്രതി ജോഷി കുറ്റക്കാരന്‍

പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; ഒന്നാം പ്രതി ജോഷി കുറ്റക്കാരന്‍
X

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂര്‍ പോക്‌സോ കോടതിയുടേതാണ് വിധി. അതേസമയം കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോന്‍സണ്‍ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി.

മോന്‍സണ്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിലാണ് കോടതി വിധി പറഞ്ഞത്. മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായംചെയ്‌തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സണെതിരേ ചുമത്തിയിരുന്ന കുറ്റം.

ആദ്യ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് നിലവില്‍ മോന്‍സണ്‍ മാവുങ്കല്‍. മോന്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്‌സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോന്‍സണിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 2 പോക്‌സോ കേസുകളുമുണ്ട്. ഇതില്‍ ആദ്യ കേസിലാണ് മോണ്‍സണ്‍ ശിക്ഷിക്കപ്പെട്ടത്.





Next Story

RELATED STORIES

Share it