- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോക്സോ കേസുകളുടെ നടത്തിപ്പ്: ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കും
അമ്മയും പെണ്മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകളുണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചു.
തിരുവനന്തപുരം: കുട്ടികള് ഇരകളാവുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല് കാര്യക്ഷമമാക്കാന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്ഗവ ികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര് ഇതില് അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള് സമിതി സര്ക്കാരിന് റിപോര്ട്ട് സമര്പ്പിക്കണം. എല്ലാ സ്കൂളുകളിലും കുട്ടികള്ക്ക് കൗണ്സലിങ് നല്കാന് സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഢനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്ക്ക് ലഭിക്കണം. ഇതിനായി കൗണ്സലര്മാര്ക്ക് പരിശീലനവും നിയമബോധവല്ക്കരണവും നല്കാനും യോഗം തീരുമാനിച്ചു. ലൈംഗികതയെപ്പറ്റി സമൂഹത്തില് തെറ്റായ പല ധാരണകളും നിലനില്ക്കുന്നുണ്ട്. കുട്ടികള്ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്കാന് പാഠ്യപദ്ധതിയില് ഇടമുണ്ടാവണം. സ്കൂള് പരിസരത്ത് ലഹരി വസ്തുക്കളുടെ വില്പ്പന കര്ശനമായി തടയണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചു. പോലിസ്, എക്സൈസ് വകുപ്പുകള് ഇക്കാര്യത്തില് കര്ക്കശമായ ഇടപെടല് നടത്തണം. കുട്ടികള്ക്കെതിരായ സൈബര് കുറ്റകൃത്യങ്ങള് തടയാനും അന്വേഷിക്കാനും സൈബര് ഫോറന്സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
അമ്മയും പെണ്മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകളുണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചു. പോലിസും സാമൂഹികനീതി വകുപ്പും യോജിച്ച് ഈ പ്രശ്നം കൈകാര്യം ചെയ്യണം. കുട്ടികള്ക്കെതിരായ കുറ്റകൃത്യങ്ങള് തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്ക്കും ബോധവല്ക്കരണം നല്കണം. അധ്യാപക-രക്ഷാകര്തൃ സമിതി യോഗങ്ങള് ഇതിന് പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ബാലനീതി നിയമപ്രകാരം എല്ലാ പോലിസ് സ്റ്റേഷനിലും ചൈല്ഡ് വെല്ഫയര് ഓഫിസര്മാരുണ്ട്. അവര് സ്കൂളുകളുമായി നിരന്തര ബന്ധം പുലര്ത്തുന്നത് കുറ്റകൃത്യം തടയാന് സഹായിക്കും. പോക്സോ കേസുകള് വേഗത്തില് തീര്പ്പാക്കാന് കൂടുതല് പോക്സോ കോടതികള് സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള് വരുമ്പോള് അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മന:ശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില് ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ കെ ശൈലജ, പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തര അഡീഷനല് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യ അഡീഷനല് ചീഫ് സെക്രട്ടറി മനോജ് ജോഷി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്, നിയമ സെക്രട്ടറി പി കെ അരവിന്ദ ബാബു, ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായര്, സാമൂഹികനീതി വകുപ്പ് ഡയറക്ടര് അനുപമ, എഡിജിപിമാരായ ഷെയ്ക് ദര്വേഷ് സാഹേബ്, മനോജ് എബ്രഹാം, ഐജി എസ് ശ്രീജിത്ത് പങ്കെടുത്തു.
RELATED STORIES
കാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMT