- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലു പേരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
കോഴിക്കോട്: പന്നിയങ്കരയില്‍ നാലു പേരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍.രാമനാട്ടുകര സ്വദേശി ഷാഹുല്‍ ദാസ് ആണ് അറസ്റ്റിലായത്.അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പന്നിയങ്കര കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപം മാര്‍ച്ച് ആറിനാണ് അപകടം. കേടായ ഓട്ടോറിക്ഷ റോഡരികിലിട്ട് നന്നാക്കുന്നതിനിടെ അമിത വേഗതയിലെത്തിയ വാഹനം നാല് പേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനവുമായി കടന്നുകളഞ്ഞു. ഓട്ടോ െ്രെഡവറായ മാത്തോട്ടം കൊമ്മടത്തില്‍ പ്രജീഷ് അപകടത്തില്‍ മരിച്ചു. ഷിജിത്ത്, സന്തോഷ്, വിനു എന്നിവര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ ഒന്നിന് നടന്ന അപകടത്തില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനത്തെ തിരിച്ചറിഞ്ഞത്.ദൃശ്യത്തില്‍ നിന്ന് വാഹനം ഏതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നു. ഇതിനിടെ, ജീപ്പ് കോമ്പസാണ് അപകടമുണ്ടാക്കിയതെന്ന് പന്നിയങ്കര പോലിസ് കണ്ടെത്തി. വാഹനത്തിന് മുകളിലെ അഞ്ച് വരകള്‍ നോക്കിയായിരുന്നു ഈ കണ്ടെത്തല്‍. ചാരനിറമുള്ള കോമ്പസിന് വേണ്ടിയായി പിന്നീടുള്ള അന്വേഷണം.
ഇതിനിടയില്‍ വാഹനത്തെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ ഒരാള്‍ രഹസ്യമായി പങ്കുവച്ചു. ഇതോടെ വാഹനമോടിച്ചയാളുടെ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ചു. അപകടം നടത്തിയത് കെഎല്‍ 64 എച്ച് 4000 എന്ന ജീപ്പ് കോമ്പസാണെന്ന് പോലിസ് സ്ഥിരീകരിച്ചു. വാഹനമോടിച്ച രാമനാട്ടുകര കുറ്റിത്തൊടി ഹര്‍ഷ നിവാസില്‍ ഷാഹുല്‍ ദാസിനെ പോലിസ് അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയില്‍ എടുത്തു. ഷാഹുല്‍ ദാസിന്റെ ഭാര്യ അഞ്ജു രവീന്ദ്രന്റെ ഉടമസ്ഥതിലുള്ളതാണ് വാഹനം.
അമിത വേഗതതയാണ് അപകടത്തിന് കാരണമെന്ന് പോലിസ് കണ്ടെത്തി.വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വാഹനം ഒളിപ്പിച്ചിരിക്കുകയായിരുന്നു ഷാഹുല്‍ ദാസ്. പോലിസ് അന്വേഷിക്കുന്നുണ്ടന്ന് മനസിലാക്കിയതോടെ വൈദ്യരങ്ങാടിയുള്ള ഇദ്ദേഹത്തിന്റെ ബന്ധുവീട്ടിലെ പറമ്പിലേക്ക് മാറ്റി ഒളിപ്പിച്ചു.
ഇന്‍സ്‌പെക്ടര്‍ റജീന കെ ജോസ്, എസ്‌ഐമാരായ കെ മുരളീധരന്‍, ശ്രീജയന്‍, സിപിഒമാരായ സുശാന്ത്, രജീഷ്, രമേശന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയായിരുന്നു അന്വേഷണം. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍, അപകടം നടന്നത് പോലിസിനെ അറിയിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഷാഹുല്‍ ദാസിനെതിരേ പോലിസ് കേസെടുത്തു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT