Sub Lead

യുവ നടിയുടെ പരാതി; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരേ ബലാല്‍സംഗക്കേസ്

യുവ നടിയുടെ പരാതി; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരേ ബലാല്‍സംഗക്കേസ്
X

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരേ പോലിസ് ബലാല്‍സംഗത്തിന് കേസെടുത്തു. നെടുമ്പാശ്ശേരി പോലിസ് കേസെടുത്തതിനു പിന്നാലെ നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്ന് ഒമര്‍ ലുലു പറഞ്ഞു. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിങിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it