Sub Lead

പോലിസ് സേനയിലെ തോക്കുകള്‍ കാണാതായ സംഭവം:സിബിഐ അന്വേഷിക്കണമെന്ന് എസ്ഡിപിഐ

മാരക പ്രഹര ശേഷിയുള്ള ഒന്നര ലക്ഷത്തോളം വെടിയുണ്ടകള്‍ കാണാനില്ലെന്ന് 2015ല്‍ റിപോര്‍ട്ട് വന്നിരുന്നു. സംസ്ഥാനത്ത് ആര്‍എസ്എസിന്റെ വക്താവായി മാറിയിരിക്കുന്ന ടി പി സെന്‍കുമാര്‍ ആയിരുന്നു അന്നത്തെ ഡിജിപി. അതുകൊണ്ടുതന്നെ ആയുധ ശേഖരം അപ്രത്യക്ഷമായതിന്റെ ഗൗരവം വര്‍ധിക്കുന്നു. ഒറിജിനല്‍ കാര്‍ട്റിഡ്ജുകള്‍ എടുത്തുമാറ്റി പകരം ഡെമ്മികള്‍ വെച്ചിരിക്കുന്നതായാണ് കണ്ടെത്തിയിരുന്നത്. ഈ കേസ് അന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വിവരമൊന്നുമില്ല. ഈ ആയുധ ശേഖരം എവിടെ പോയെന്ന് സമഗ്രാന്വേഷണം നടത്തണം

പോലിസ് സേനയിലെ തോക്കുകള്‍ കാണാതായ സംഭവം:സിബിഐ അന്വേഷിക്കണമെന്ന് എസ്ഡിപിഐ
X

കൊച്ചി: സംസ്ഥാന പോലിസ് സേനയിലെ ആയുധങ്ങള്‍ അപ്രത്യക്ഷമായെന്ന സിഎജി കണ്ടെത്തല്‍ അതീവ ഗൗരവമുള്ളതാണെന്നും ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന സംഭവം സിബിഐ അന്വേഷിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാരക പ്രഹര ശേഷിയുള്ള ഒന്നര ലക്ഷത്തോളം വെടിയുണ്ടകള്‍ കാണാനില്ലെന്ന് 2015ല്‍ റിപോര്‍ട്ട് വന്നിരുന്നു. സംസ്ഥാനത്ത് ആര്‍എസ്എസിന്റെ വക്താവായി മാറിയിരിക്കുന്ന ടി പി സെന്‍കുമാര്‍ ആയിരുന്നു അന്നത്തെ ഡിജിപി. അതുകൊണ്ടുതന്നെ ആയുധ ശേഖരം അപ്രത്യക്ഷമായതിന്റെ ഗൗരവം വര്‍ധിക്കുന്നു. ഒറിജിനല്‍ കാര്‍ട്റിഡ്ജുകള്‍ എടുത്തുമാറ്റി പകരം ഡെമ്മികള്‍ വെച്ചിരിക്കുന്നതായാണ് കണ്ടെത്തിയിരുന്നത്. ഈ കേസ് അന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വിവരമൊന്നുമില്ല. ഈ ആയുധ ശേഖരം എവിടെ പോയെന്ന് സമഗ്രാന്വേഷണം നടത്തണമെന്നും എം കെ മനോജ്കുമാര്‍ ആവശ്യപ്പെ്ട്ടു.

രാജ്യത്തു സംഘപരിവാര്‍ നടത്തിയ ഭീകരമായ നിരവധി സ്ഫോടനങ്ങളില്‍ പ്രതിയായ കേണല്‍ പുരോഹിത് സൈന്യത്തില്‍ നിന്നുള്ള സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതിനിടെ വന്‍ ആയുധശേഖരവുമായി കശ്മീര്‍ ഡിവൈഎസ്പി ദേവേന്ദര്‍ സിങ് അടുത്തിടെ പിടിയിലായിരുന്നു. ഇതിന്റെ അന്വേഷണം എവിടെയെത്തിയെന്നത് പോലും അജ്ഞാതമാണ്. ആര്‍എസ്എസ് രാജ്യത്ത് സൈനിക സ്‌കൂള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പൗരത്വ സംരക്ഷണ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാന്‍ തോക്കുകളുമായി ആര്‍എസ്എസ് രംഗത്തുവന്നിരിക്കുകയാണ്. പോലീസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. മിനി പമ്പയെന്നു വിശേഷിപ്പിക്കുന്ന കുറ്റിപ്പുറം പാലത്തിനു സമീപം നിരവധി വെടിക്കോപ്പുകള്‍ കണ്ടെത്തിയ സംഭവം ഇതിനോട് കൂട്ടിവായിക്കണം. ഈ പശ്ചാത്തലത്തില്‍ പോലിസ് സേനയിലെ ആയുധ ശേഖരത്തില്‍ നടന്ന വെട്ടിപ്പ് ജനങ്ങളെ ഭയാശങ്കയിലാക്കുന്നുവെന്നും എം കെ മനോജ് കുമാര്‍ വ്യക്തമാക്കി. പോലിസ് ആയുധ ശേഖരത്തില്‍ നിന്നു 12,601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് ഇന്നലെ സിഎജി വെളിപ്പെടുത്തിയത്. നിലവിലെ ഡി.ജി.പിയും സംശയത്തിന്റെ നിഴലിലാണ്. രണ്ടു സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റയെ ഡിജിപിയാക്കിയത്. പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി ഒപ്പിട്ട ആദ്യഫയല്‍ ഇതായിരുന്നു. പിന്നീട് ഡിജിപിയുടെ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹായനായി നോക്കി നില്‍ക്കുകയായിരുന്നു മുഖ്യമന്ത്രി.

സിപിഎമ്മും ഇടതുമുന്നണിയും എതിര്‍ത്തിട്ടും സംസ്ഥാനത്ത് വ്യാപകമായി യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബഹ്‌റ വന്‍ അഴിമതി നടത്തിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി അന്വേഷിക്കണം. പോലിസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിനുള്ള തുകയില്‍ 3 കോടി രൂപ വകമാറ്റി ഡിജിപി ലോക്നാഥ് ബെഹ്റ എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിച്ചുവെന്നും സിഎജി റിപോര്‍ട്ട് വ്യക്തമാക്കുന്നു. മാവോവാദികളെന്ന പേരില്‍ നിരവധി പേരെ വെടിവെച്ചു കൊല്ലുമ്പോഴും മവോവാദിമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ നല്‍കിയ തുകപോലും വകമാറ്റിയെന്നത് അതീവ ഗുരുതരമാണ്. ദേശിയ സുരക്ഷയെ ബാധിക്കുന്ന ആയുധ വെട്ടിപ്പ് സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. ഒപ്പം സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലി നടത്തുമെന്നും മനോജ്കുമാര്‍ വ്യക്തമാക്കി.സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി മൊയ്തീന്‍ കുഞ്ഞ്.ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it