Sub Lead

കൊവിഡ്: അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി

ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം

കൊവിഡ്: അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ ആള്‍തിരക്ക് ഒഴിവാക്കാനാണ് നടപടി. ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രിം കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച് തടവുകാര്‍ക്ക് പരോള്‍ നല്‍കാനും ഉത്തരവിട്ടിരുന്നു. കൊവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചു. നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.

ജയിലുകളില്‍ കൂടുതല്‍ ആളുകള്‍ നിറയുന്നത് വൈറസ് വ്യാപനത്തിന് കാരണമാണെന്നും തടവുകാരെയും ജയില്‍ ജീവനക്കാരെയും പരിശോധിച്ച് രോഗമുള്ളവരെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി അറിയിച്ചു.

Next Story

RELATED STORIES

Share it