Sub Lead

തൃശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; കേരളത്തില്‍ ആദ്യം, മൂന്നു പേര്‍ പിടിയില്‍

പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് 18 കിലോ ഭാരമുണ്ട്. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.

തൃശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; കേരളത്തില്‍ ആദ്യം, മൂന്നു പേര്‍ പിടിയില്‍
X

പ്രതീകാത്മക ചിത്രം

തൃശൂര്‍: ചേറ്റുവയില്‍ 30 കോടിയുടെ ആംബര്‍ഗ്രിസുമായി (തിമിംഗല ഛര്‍ദി) മൂന്നു പേരെ ഫോറസ്റ്റ് ഫ്‌ലൈയിങ് സ്‌ക്വാഡ് പിടികൂടി. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് 18 കിലോ ഭാരമുണ്ട്. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തില്‍ ആദ്യമായാണ് പിടികൂടുന്നത്.


തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുക




Next Story

RELATED STORIES

Share it