Sub Lead

മതത്തെ സംഘര്‍ഷത്തിന് ഉപയോഗിക്കരുത്; പ്രഖ്യാപനവുമായി മാര്‍പാപ്പയും ഇമാമും

മതത്തെ സംഘര്‍ഷത്തിന് ഉപയോഗിക്കരുത്; പ്രഖ്യാപനവുമായി മാര്‍പാപ്പയും ഇമാമും
X

ജക്കാര്‍ത്ത: മതത്തെ സംഘര്‍ഷത്തിന് ഉപയേഗിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്‍ന്തോനേഷ്യയിലെ ഗ്രാന്റ് ഇമാം നസറുദ്ദീന്‍ ഉമറും. വ്യാഴാഴ്ച ജക്കാര്‍ത്തയിലെ ഇസ്തിഖ്‌ലാന്‍ പള്ളി സന്ദര്‍ശിക്കുന്ന വേളയിലാണ് മാര്‍പ്പാപ്പയുടെയും ഇമാമിന്റെയും പ്രഖ്യാപനം. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഇസ്തിഖ്‌ലാന്‍. മനുഷ്യരുടെ അന്തസും അഭിനാനവും സംരക്ഷിക്കുന്നതാവണം മതം. നാമെല്ലാവരും സഹോദരങ്ങളാണ്. ഏത് വ്യത്യാസത്തിനുമപ്പുറം നാമെല്ലാം സ്വന്തം ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീര്‍ഥാടകരാണെന്നും മാര്‍പാപ്പ പറഞ്ഞു. പള്ളിയില്‍ നടന്ന ചടങ്ങില്‍ ഖുര്‍ആനും ബൈബിളും പാരായണം ചെയ്തു. ജക്കാര്‍ത്തയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയില്‍ എണ്‍പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

Next Story

RELATED STORIES

Share it