Sub Lead

കത്തോലിക്ക സഭയുടെ പരമ്പരാഗത രീതികള്‍ തിരുത്തി മാര്‍പാപ്പ; സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി വനിതയെ നിയോഗിച്ചു

കത്തോലിക്ക സഭയുടെ പരമ്പരാഗത രീതികള്‍ തിരുത്തി മാര്‍പാപ്പ; സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി  വനിതയെ  നിയോഗിച്ചു
X

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ പരമ്പരാഗത രീതികളില്‍ മാറ്റം വരുത്തി പോപ്പ് ഫ്രാന്‍സിസ്. ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി അദ്ദേഹം ആദ്യമായി ഒരു വനിതയെ നിയോഗിച്ചു. ഫ്രഞ്ച് വനിതയായ സിസ്റ്റര്‍ നതാലിയ ബെക്വാര്‍ട്ടിനെയാണ് സിനഡില്‍ പുതുതായി അണ്ടര്‍സെക്രട്ടറിയായി നിയമിച്ചത്. രണ്ട് പേര്‍ക്കായിരുന്നു നിയമനം. 2019 മുതല്‍ സിനഡിലെ കണ്‍സണ്‍ട്ടന്റാണ് നതാലിയ. വോട്ടവകാശമുള്‍പ്പെടെ നതാലിയ്ക്ക് ഉണ്ടായിരുന്നു.

സഭയുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം വേണമെന്ന പോപ്പിന്റെ ആഗ്രഹത്തെ തുടര്‍ന്നാണ് ഈ നിയമനമെന്ന് സിനോഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് പറഞ്ഞു. ''സഭയില്‍ വിവേചനാധികാരത്തിലും തീരുമാനമെടുക്കുന്ന പ്രക്രിയയിലും കൂടുതല്‍ സ്ത്രീകളുടെപങ്കാളിത്തം വേണമെന്ന ആഗ്രഹത്തെയാണ് ഈ നിയമനം സൂചിപ്പിക്കുന്നത്. മുമ്പത്തെ സിനഡുകളില്‍, വിദഗ്ധരും ശ്രോതാക്കളുമായി പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു,'' അദ്ദേഹം പറഞ്ഞു.

2019 ല്‍ ആമസോണിലെ ഒരു പ്രത്യേക സിനോഡില്‍ 35 വനിതാ 'ഓഡിറ്റര്‍മാരെ' നിയമസഭയിലേക്ക് ക്ഷണിച്ചുവെങ്കിലും ആര്‍ക്കും വോട്ടുചെയ്യാനായില്ല. സ്ത്രീകളുടെ എണ്ണം വര്‍ധിച്ചിരുന്നെങ്കിലും ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സിസ്റ്റര്‍ നതാലിയയെ പോപ്പ് നാമര്‍നിര്‍ദേശം ചെയ്തതോടെ പുതിയ ഒരു വാതിലാണ് തുറക്കപ്പെട്ടിരിക്കുന്നത്.

ബിഷപ്പുമാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള സിനഡിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങള്‍ക്ക് പലര്‍ക്കും വോട്ടവകാശം ഇല്ലായിരുന്നു. ഇപ്പോള്‍ വോട്ടവകാശത്തോടെ സിസ്റ്റര്‍ നതാലിയയെ നിയമിക്കുന്ന പോപ്പിന്റെ തീരുമാനത്തിന് സ്ത്രീകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. ഫ്രാന്‍സ് ആസ്ഥാനമായുള്ള സേവ്യര്‍ സിസ്റ്റേഴ്‌സിലെ അംഗമായ ബെക്വാര്‍ട്ട് പാരീസിലെ പ്രശസ്തമായ എച്ച്ഇസി ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it