- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം മുസ്‌ലിം ന്യൂനപക്ഷത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് പോപുലര്‍ ഫ്രണ്ട് നിവേദനം നല്‍കി
കോഴിക്കോട്: സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് ശുപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം മുസ്‌ലിം ന്യൂനപക്ഷത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിവേദനം നല്‍കി. ന്യൂനപക്ഷ ക്ഷേമപദ്ധതി പ്രകാരമുള്ള 80:20 മുസ്‌ലിംക്രിസ്ത്യന്‍ അനുപാതം റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് നിവേദനം നല്‍കിയത്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിപ്രകാരം സംസ്ഥാനത്ത് മുസ്‌ലിം സമുദായത്തില്‍ പെട്ട വിദ്യാര്‍ഥി, യുവജന വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്ന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍, പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം മുസ്‌ലിംകള്‍ക്ക് പരിമിതമായെങ്കിലും ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണതോതില്‍ പുനസ്ഥാപിക്കുന്നതിനുവേണ്ട ഭരണപരവും നിയമപരവുമായ സത്വര നടപടികള്‍ സ്വീകരിക്കണം.
മുസ്‌ലിംകള്‍ അനര്‍ഹമായി പലതും കൈയടക്കുന്നുവെന്ന രീതിയില്‍ കുറച്ചു കാലമായി ചില കേന്ദ്രങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെ പ്രചരിപ്പിച്ചു കൊണ്ടിരുന്ന, ഇപ്പോഴും തുടരുന്ന അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങളാണ് ഹൈക്കോടതി വിധിക്ക് ഹേതുവായ നിയമ വ്യവഹാരത്തിന് ആധാരമായത്. അത്തരം വ്യാജ പ്രചാരണങ്ങളെ ചെറുത്ത്, വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിയാതിരുന്നത് വ്യാജപ്രചാരണങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ സമ്മതിയുണ്ടാവുന്നതിനും
കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്നതിനും കാരണമായെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും തിരിച്ചറിയാതെ പോകരുത്. അതിനാല്‍, ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെയോ പൊതുക്ഷേമ പദ്ധതികളുടെയോ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ഉത്തേജക പദ്ധതികളുടെയോ അടിസ്ഥാനത്തില്‍
മുസ്‌ലിംകള്‍ക്കും ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമായ ആനുകൂല്യങ്ങളുടെ ബജറ്റ് വിഹിതമടക്കമുള്ള കണക്ക് പ്രസിദ്ധപ്പെടുത്തി തെറ്റിധാരണ ദൂരീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.
അതുവഴി സംഘപരിവാര നിര്‍മിതമായ വ്യാജ പ്രചാരണങ്ങളുടെ ഫലമായി സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും ഉടലെടുത്ത അനാരോഗ്യകരമായ സംശയങ്ങളും ഭീതിയും ഒഴിവാക്കി കേരളത്തിന്റെ സവിശേഷ സ്വഭാവമായ സാമുദായിക രഞ്ജിപ്പും അന്യോന്യ സഹകരണവും പരസ്പര വിശ്വാസവും വീണ്ടെടുക്കാനും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്ന ശക്തികളെ നിരായുധരാക്കാനും കഴിയും.
പരിവര്‍ത്തിത െ്രെകസ്തവ വികസന കോര്‍പറേഷന്‍, മുന്നാക്ക സമുദായ ക്ഷേമ വികസന കോര്‍പറേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്താണ് ദേശീയാടിസ്ഥാനത്തില്‍ തന്നെ പട്ടികജാതി വിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണ് മുസ്‌ലിംകളെന്ന സച്ചാര്‍ കമ്മിറ്റി കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ നാമമാത്ര ഉത്തേജക നടപടികള്‍ പോലും ഹൈക്കോടതിവിധിയിലൂടെ ഇപ്പോള്‍ മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. പ്രകടമായ ഈ നീതി നിഷേധത്തിന് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളിന്മേലുള്ള തുടര്‍ നടപടികളുടെ ഭാഗമായി 2006ല്‍ സമാരംഭം കുറിച്ച, പ്രധാനമന്ത്രിയുടെ പുതുക്കിയ 15 ഇന പരിപാടി 9 മാസം വൈകിയാണ് കേരളത്തില്‍ നടപ്പിലാക്കാന്‍ പ്രാഥമിക നടപടികള്‍ തുടങ്ങിയത്. മുന്നാക്ക സമുദായങ്ങളുടെ സമ്മര്‍ദ്ദം ഭയന്ന് മുസ്‌ലിംകള്‍ക്കു മാത്രമായുള്ള ഉത്തേജക നടപടികളില്‍ വെള്ളം ചേര്‍ത്തതു മൂലം മുസ്‌ലിം സമുദായത്തിനുണ്ടായ നഷ്ടം ഇതിനു പുറമെയാണ്. നിലവിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പരിവര്‍ത്തിത െ്രെകസ്തവ വികസന കോര്‍പറേഷന്‍, മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ തുടങ്ങിയ സംവിധാനങ്ങളുടെയും കേരളത്തിലെ െ്രെകസ്തവ സമൂഹത്തിന്റെ അവസ്ഥ പഠിക്കാന്‍ നിയുക്തമായ ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെയും തുടര്‍ പ്രവര്‍ത്തനങ്ങളുടെ സാധുതയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും സര്‍ക്കാരിനു മുന്നിലുണ്ട്.
കോര്‍പറേഷനുകളുടെ മാതൃകയില്‍ മുസ്‌ലിംകള്‍ക്കു പ്രത്യേകമായി ധനകാര്യ വികസന കോര്‍പറേഷന്‍ രൂപീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. മുസ്‌ലിം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപപദ്ധതികളും പ്രത്യേക ബജറ്റ് അലോക്കേഷനും അനുവദിക്കണം. മെറിറ്റ് അട്ടിമറിയിലൂടെയും വികലമായ സംവരണനയങ്ങളിലൂടെയും മുസ്‌ലിംകള്‍ക്കും ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടുള്ള നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
ജനസംഖ്യാനുപാതികമായ വിഭവ വിതരണമാണ് സാമൂഹിക നീതിയുടെ താല്‍പ്പര്യമെന്ന ജനാധിപത്യ തത്ത്വം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപടികള്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു. സാമൂഹിക നീതിയുടെ സാക്ഷാല്‍ക്കാരത്തിനും സമുദായ മൈത്രി നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ നടത്തുന്ന സദുദ്ദേശ്യപരമായ നീക്കങ്ങളെ സംഘടന പിന്തുണയ്ക്കും. ഇക്കാര്യത്തിലുള്ള സമവായ ചര്‍ച്ചകള്‍ക്കും അനുരഞ്ജന നീക്കങ്ങള്‍ക്കും മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. ഇത്തരം നീക്കങ്ങളില്‍ വിവിധ സമുദായങ്ങളിലെ എല്ലാ സംഘടനകളുടെയും വിദഗ്ധരുടെയും സാന്നിധ്യവും സഹകരണവും ഉറപ്പു വരുത്തണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
വിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTപാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMTഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMT