- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് തോക്ക് കണ്ടെടുത്ത സംഭവം: പോലിസ് അനാസ്ഥ അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
നോര്‍ത്ത് പറവൂര്‍: ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് തുടര്‍ച്ചയായി തോക്ക് കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അനാസ്ഥ അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം ആവശ്യപ്പെട്ടു. ജില്ലയില്‍ ആര്‍എസ്എസ് കലാപത്തിന് കോപ്പ് കൂട്ടുകയാണ്. അതിന്റെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വന്‍ തോതില്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധ ശേഖരണങ്ങള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നന്ദ്യാട്ടുകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തോക്ക് പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡില്‍ കൂടുതല്‍ തോക്കുകള്‍ കണ്ടെത്തുകയുണ്ടായി. മാസങ്ങള്‍ക്കു മുന്‍പ് പോപുലര്‍ഫ്രണ്ട് പ്രകടനത്തിന് നേരെ തോക്കുമായി വന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ നാട്ടുകാരും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ചേര്‍ന്ന് പോലീിസിന് പിടിച്ചു കൊടുത്ത സംഭവമുണ്ടായതും പറവൂരാണ്. ഇത്തരത്തില്‍ പുതുവൈപ്പ്, എടവനക്കാട്, പറവൂര്‍, ആലങ്ങാട് പ്രദേശങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൈകളില്‍ തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും നിസ്സാര വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തും കേസെടുക്കാതെയും വിടുന്ന സമീപനമാണ് പോലിസ് സ്വീകരിക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാവാത്തതിനു പിന്നില്‍ പോലിസിലെ തന്നെ സംഘപരിവാര്‍ അനുകൂലികളായ ഒരു വിഭാഗമാണ്.
വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതും പ്രവര്‍ത്തകര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതും കൂട്ടി വായിക്കേണ്ടതാണ്. നാട്ടില്‍ വര്‍ഗീയ കലാപത്തിന് ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്നും നിലവിലെ പോലിസ് അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ സലിം, ജില്ലാ സെക്രട്ടറി അറഫ മുത്തലിബ്, ജില്ലാ പിആര്‍ഒ കെ എസ് നൗഷാദ്, ഡിവിഷന്‍ സെക്രട്ടറി ഷിഹാബ് മന്നം പങ്കെടുത്തു.
RELATED STORIES
പാലക്കാട് കോട്ട കാത്ത് രാഹുല്‍; മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം
23 Nov 2024 7:26 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTപതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMT