- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി വക്താക്കളുടെ പ്രവാചക നിന്ദ: വിദ്വേഷ പ്രാസംഗികരെ അറസ്റ്റുചെയ്യണമെന്ന് പോരാട്ടം
കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയേയും ഇസ്‌ലാമിനേയും അപകീര്‍ത്തിപ്പെടുത്തിയ ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മ്മയേയും നവീന്‍കുമാര്‍ ജിന്‍ാലിനേയും അറസ്റ്റ് ചെയ്യണമെന്ന് പോരാട്ടം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 'ബിജെപി വക്താക്കള്‍ നടത്തിയ പ്രസ്താവന മതേതര ജനാധിപത്യ പുരോഗമന ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതാണ്. ഇതങ്ങേയറ്റം അപലപലപനീയമാണ്. ഇത് ഒറ്റപ്പെട്ടൊരു സംഭവമല്ല. ഇത്തരം നിരുത്തരവാദപരവും വിദ്വേഷം പരത്തുന്നതുമായ പരാമര്‍ശങ്ങളും പ്രസ്താവനകളും എക്കാലത്തും ആര്‍എസ്എസ്-ബിജെപി സംഘപരിവാരങ്ങളുടെ മുഖമുദ്രയാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രസ്താവനയുടെ പൂര്‍ണരൂപം:
പ്രവാചകന്‍ മുഹമ്മദ് നബിയേയും ഇസ്‌ലാമിനേയും അപകീര്‍ത്തിപ്പെടുത്തുന്ന ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മ്മയും നവീന്‍കുമാര്‍ ജിന്റാലും നടത്തിയ പ്രസ്ഥാവന മതേതര ജനാധിപത്യ പുരോഗമന ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതാണ്. ഇതങ്ങേയറ്റം അപലപലപനീയമാണ്.ഇത് ഒറ്റപ്പെട്ടൊരു സംഭവമല്ല.ഇത്തരം നിരുത്തരവാദപരവും വിദ്വേഷം പരത്തുന്നതുമായ പരാമര്‍ശങ്ങളും പ്രസ്താവനകളും എക്കാലത്തും ആര്‍എസ്എസ്,ബിജെപി സംഘപരിവാരങ്ങളുടെ മുഖമുദ്രയായിരുന്നിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്ന ലക്ഷ്യം വച്ച് ബോധപൂര്‍വ്വമായും ആസൂത്രിതമായാണ് ഇത്തരം പ്രസ്താവനകള്‍ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം നിലപാടുകള്‍ക്കെതിരായി ഇന്ന് ലോകത്തുയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ മുമ്പില്‍ ' ഇന്ത്യയുടെ മുഖമുദ്ര എന്നും മതേതരമായിരുന്നിട്ടുണ്ട് ' എന്ന മോദി സര്‍ക്കാരിന്റെ പ്രസ്ഥാവനയും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ വക്താക്കളെ ബിജെപിയില്‍ നിന്ന് തത്കാലം മാറ്റി നിര്‍ത്തിയ നടപടിയും കേവലം മുഖം രക്ഷിക്കാനുള്ളതല്ലാതെ മറ്റൊന്നുമല്ല. ഇത്തരം പ്രസ്താവനകള്‍ കൊണ്ട് കഴുകിക്കളയാവുന്നതല്ല ഇന്ന് മതേതര ഇന്ത്യക്ക് ലോക ജനതയുടെ മുമ്പില്‍ വരുത്തിവെച്ചിട്ടുള്ള നാണക്കേടും കളങ്കവും.പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമാക്കി വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നവരേയും പ്രവര്‍ത്തിക്കുന്നവരേയും ഉടനടി ബന്ദപ്പെട്ടെ വകുപ്പുകള്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്യുകയാണ് അടിയന്തിരമായി വേണ്ടത്. മാത്രമല്ല, ബിജെപി-ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളുടെ അക്രമാസക്ത ബ്രാഹ്മണ്യവാദ സങ്കുചിത മത മനോഘടനയെ ഉടച്ചുവാര്‍ക്കാന്‍ ഈ ശക്തികള്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരെന്നും ഈ നാടിന്റെ ശരീരത്തിലെ അറപ്പുണ്ടാക്കുന്ന 'മറുകായി' അവശേഷിക്കുക തന്നെ ചെയ്യും. മോദി സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന സംഘപരിവാര ശക്തികളും ഒട്ടും കാലവിളഭം ഇല്ലാതെ പ്രവര്‍ത്തിക്കുവാനുള്ള സമ്മര്‍ദ്ദം ഇന്ത്യാ സമൂഹത്തില്‍ നിന്നുണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
'പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സിലിനു' വേണ്ടി
ചെയര്‍പേഴ്‌സണ്‍ എം എന്‍ രാവുണ്ണി, ജന.കണ്‍വീനര്‍ പി.പി.ഷാന്റോലാല്‍.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT