Sub Lead

വയനാട്ടില്‍ ഇന്ന് പ്രിയങ്കയുടെ റോഡ് ഷോ

രാഹുല്‍ ഗാന്ധിയും റോഡ് ഷോയില്‍ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും.

വയനാട്ടില്‍ ഇന്ന് പ്രിയങ്കയുടെ റോഡ് ഷോ
X

കല്‍പറ്റ: പ്രിയങ്കാഗാന്ധി ഇന്ന് നാമനിര്‍ദശ പത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്ന് മണിയോടെ കല്‍പ്പറ്റ ബസ്സ്റ്റാന്റ് പരിസരത്ത് എത്തും. റോഡ്‌ഷോയോട് കൂടി പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങും. രാഹുല്‍ ഗാന്ധിയും റോഡ് ഷോയില്‍ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും. റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സോണിയ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.റോഡ് ഷോ ആയിട്ടാണ് പ്രിയങ്ക കളക്ട്രേറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുക. 12 മണിയോടെ പത്രിക സമര്‍പ്പിക്കും.

Next Story

RELATED STORIES

Share it