Sub Lead

അയോധ്യ മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ചൊവ്വാഴ്ച രാവിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പള്ളി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐഐസിഎഫ്) അംഗങ്ങള്‍ ദേശീയ പതാക ഉയര്‍ത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

അയോധ്യ മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
X

ലഖ്‌നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം.ചൊവ്വാഴ്ച രാവിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പള്ളി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐഐസിഎഫ്) അംഗങ്ങള്‍ ദേശീയ പതാക ഉയര്‍ത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ശേഷം ചീഫ് ട്രസ്റ്റിയും ട്രസ്റ്റിലെ മറ്റംഗങ്ങളും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പദ്ധതിയില്‍ വിഭാവനം ചെയ്തതുപോലെ, ആമസോണ്‍ മഴക്കാടുകള്‍ മുതല്‍ ആസ്‌ട്രേലിയയിലെ മുള്‍പടര്‍പ്പുകള്‍ വരെയുള്ള ലോകമെമ്പാടുമുള്ള സസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഹരിത മേഖലയും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്.

പള്ളിക്കു പുറമെ, ആശുപത്രി, മ്യൂസിയം, ലൈബ്രറി, കമ്മ്യൂണിറ്റി കിച്ചണ്‍, ഇന്‍ഡോ -ഇസ്‌ലാമിക കള്‍ചറല്‍ റിസര്‍ച്ച് സെന്റര്‍, പബ്ലിക്കേഷന്‍ ഹൗസ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ധന്നിപൂര്‍ മസ്ജിദ് പദ്ധതി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശിലെ പുരുസ്വന്ത് ജില്ലയില്‍ മസ്ജിദ് നിര്‍മിക്കുന്നത്.

ഹിന്ദുത്വര്‍ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ അത വലുപ്പത്തില്‍ 15,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പള്ളി നിര്‍മിക്കുക.പള്ളിയുടെ ആകൃതി മറ്റ് പള്ളികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കാം.

Next Story

RELATED STORIES

Share it