- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചരിത്രകാരന്‍ പ്രഫ. ബി ഷെയ്ഖ് അലി അന്തരിച്ചു
മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ബി ഷെയ്ഖ് അലി അതേ സ്ഥാപനത്തില്‍ നിന്ന് ചരിത്ര പ്രഫസറായി വിരമിച്ചു.
മൈസൂരു: പ്രമുഖ ചരിത്രകാരനും ഗോവ, മംഗളൂരു സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലറുമായ പ്രഫ. ബി ഷെയ്ഖ് അലി (98) വ്യാഴാഴ്ച മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. മൈസൂരു നഗരത്തിലെ സരസ്വതിപുരം ഏഴാം മെയിന്‍ മൂന്നാം ക്രോസില്‍ താമസക്കാരനായിരുന്നു. മരണ സമയത്ത് മകനും മകളും ബന്ധുക്കളും സുഹൃത്തും കൂടെയുണ്ടായിരുന്നു. മൈസൂരിലെ സരസ്വതി പുരത്തുള്ള മുസ് ലിം ഹോസ്റ്റലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ടിപ്പു സര്‍ക്കിളിലെ മൈസൂര്‍ ജയിലിന് പിന്നിലെ പ്രധാന ഖബര്‍സ്ഥാനില്‍ മയിത്ത് ഖബറടക്കും.
മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ബി ഷെയ്ഖ് അലി അതേ സ്ഥാപനത്തില്‍ നിന്ന് ചരിത്ര പ്രഫസറായി വിരമിച്ചു. പ്രഫ. ബി ഷെയ്ഖ് അലിയുടെ നിര്യാണത്തില്‍ തന്‍വീര്‍ സെയ്ത് എംഎല്‍എ അനുശോചനം അറിയിച്ചു. ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍, സെന്‍ട്രല്‍ മുസ്‌ലിം അസോസിയേഷന്‍ ഓഫ് കര്‍ണാടക തുടങ്ങി സംഘടനകളും നേതാക്കളും അനുശോചനം അറിയിച്ചു.
പുരാതന കര്‍ണാടകത്തിലെ ചരിത്രപഠനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പശ്ചിമ ഗംഗയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. ഗംഗകള്‍ തെക്കന്‍ കര്‍ണാടകയില്‍ നിന്നാണ് വന്നതെന്നും വംശത്തിന്റെ ആദ്യകാല തലവന്മാര്‍ (അവര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്) ആധുനിക കര്‍ണാടകയുടെ തെക്കന്‍ ജില്ലകളിലെ സ്വദേശികളായിരുന്നു എന്ന കാഴ്ചപ്പാടിനെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. ആദ്യകാല ഗംഗകള്‍ ജൈനരായിരുന്നു എന്ന വസ്തുത അദ്ദേഹം അംഗീകരിക്കുന്നില്ല. ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും കാലഘട്ടത്തെ കറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന പങ്ക്. പശ്ചിമ ഗംഗകളുടെ ചരിത്രം (കര്‍ണ്ണാടകയുടെ സമഗ്ര ചരിത്രം, വാല്യം 1), 1976, മൈസൂര്‍ യൂണിവേഴ്‌സിറ്റി, മൈസൂര്‍, 'ഗോവ സ്വാതന്ത്ര്യം നേടി: പ്രതിഫലനങ്ങളും ഓര്‍മ്മകളും', 1986, ഗോവ യൂണിവേഴ്‌സിറ്റി,
'ടിപ്പു സുല്‍ത്താന്‍, എ ഗ്രേറ്റ് രക്തസാക്ഷി', എഡിറ്റ് ചെയ്തത് ബി. ഷെയ്ഖ് അലി, 1992, ഐ.സി.എച്ച്.ആര്‍., ന്യൂഡല്‍ഹി
(1992ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍), ഹൈദരാലിയുമായുള്ള ബ്രിട്ടീഷ് ബന്ധം, (1760-1782), 1963, റാവു, രാഘവന്‍), 'ഇസ്‌ലാം, ഒരു സാംസ്‌കാരിക ആഭിമുഖ്യം', 1981, മാക്മില്ലന്‍, ഡല്‍ഹി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT