- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയെ കുരുതിക്കളമാക്കാനുള്ള നീക്കത്തില്‍നിന്ന് സിപിഎം പിന്‍മാറണം: എസ് ഡിപിഐ
കണ്ണൂര്‍: കടവത്തൂരിനടുത്ത മുക്കില്‍പീടികയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അപലപിച്ചു. ജില്ലയെ വീണ്ടും അശാന്തിയിലേക്ക് തള്ളിവിടാനുള്ള ബോധപൂര്‍വമായ ശ്രമമായാണ് മുക്കില്‍പീടികയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. അയല്‍വാസികളായ ആളുകളുടെ മുമ്പില്‍ വച്ച് അരുംകൊല നടത്തുക മാത്രമല്ല, അവിടെയുള്ള സ്ത്രീകളെ ഉള്‍പ്പെടെ ഭയപ്പെടുത്താന്‍ ബോബ് എറിഞ്ഞതിലൂടെ ആസൂത്രിത കൊലപാതകമാണെന്ന് ഏവര്‍ക്കും ബോധ്യമാവും. തിരഞ്ഞെടുപ്പ് ദിവസം അക്രമങ്ങള്‍ അരങ്ങേറിയിട്ടും പോലിസ് വേണ്ടത്ര ജാഗ്രത കാണിക്കാത്തതു കൊണ്ടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ പരസ്പരം കൊലവിളി നടത്തുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. സമാധാനം ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ തന്നെ അണികളെ പ്രകോപന പ്രസംഗത്തിലൂടെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം. അക്രമത്തിന് കോപ്പുകൂട്ടുന്നവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവണമെന്നും എ സി ജലാലുദ്ദീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Pullookkara Mansoor murder: SDPI condemned
RELATED STORIES
'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട്...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMT