Sub Lead

റഫേല്‍: പുനപ്പരിശോധനാ ഹരജികള്‍ തള്ളണം; സുപ്രിംകോടതിയില്‍ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം

ഫ്രഞ്ച് കമ്പനിയായ ദസോയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഹെലികോപ്റ്റര്‍ ഇടപാടിലെ രേഖകള്‍ പരിശോധിക്കേണ്ടതില്ലെന്ന സുപ്രിംകോടതി വിധി പുനപ്പരിശോധിക്കരുതെന്ന് ഹരജിയില്‍ കേന്ദ്രം ആവശ്യപ്പെടുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം നല്‍കിയത്.

റഫേല്‍: പുനപ്പരിശോധനാ ഹരജികള്‍ തള്ളണം; സുപ്രിംകോടതിയില്‍ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം
X

ന്യൂഡല്‍ഹി: റഫേല്‍ കേസില്‍ പുനപ്പരിശോധന ഹരജികള്‍ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫ്രഞ്ച് കമ്പനിയായ ദസോയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഹെലികോപ്റ്റര്‍ ഇടപാടിലെ രേഖകള്‍ പരിശോധിക്കേണ്ടതില്ലെന്ന സുപ്രിംകോടതി വിധി പുനപ്പരിശോധിക്കരുതെന്ന് ഹരജിയില്‍ കേന്ദ്രം ആവശ്യപ്പെടുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം നല്‍കിയത്.

റഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യമില്ല. കോടതിയില്‍ ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയല്‍ കുറിപ്പുകളാണ്. അവ അന്തിമതീരുമാനമായി കണക്കാക്കാന്‍ കഴിയില്ല. റഫേല്‍ ഇടപാടിനെതിരേ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയുടെ നിലവിലെ വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അടിസ്ഥാനരഹിതമായ ചില മാധ്യമറിപോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ വിധി പുനപ്പരിശോധിക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുമായി ബന്ധപ്പെട്ട് രഹസ്യചര്‍ച്ച നടത്തിയിട്ടില്ല.

കരാറുമായി ബന്ധപ്പെട്ടുള്ള പുരോഗതി നിരീക്ഷിക്കുക മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ചെയ്തത്. കരാറിന്റെ പുരോഗതി നിരീക്ഷിച്ചതിനെ സമാന്തരചര്‍ച്ചയായി കാണാനാവില്ല. ഈ കേസില്‍ എന്തെങ്കിലും അന്വേഷണം നടന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറേണ്ടിവരും. ഇത് രേഖകളുടെ രഹസ്യസ്വഭാവം ഇല്ലാതാക്കും. റഫേല്‍ വിമാനങ്ങളുടെ വില, വാങ്ങിയ വില ഇതൊന്നും വെളിപ്പെടുത്താനാവില്ല. ഇതും കരാറിന്റെ രഹസ്യസ്വഭാവമില്ലാതാക്കും.

മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ആഭ്യന്തരരേഖകള്‍ മാത്രമാണ്, രഹസ്യരേഖകളല്ല. അതില്‍ വിവാദം ആരോപിക്കേണ്ട കാര്യമില്ല. ഒരു കരാര്‍ രൂപീകരിക്കുമ്പോഴുള്ള സ്വാഭാവികമായ ആശയവിനിമയം മാത്രമേ ഇവിടെയുമുണ്ടായിട്ടുള്ളൂ എന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ചയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റഫേല്‍ കേസിലെ പുനപ്പരിശോധനാ ഹരജികള്‍ പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it