Sub Lead

പതിനഞ്ചുകാരന്‍ ഫ്ളാറ്റില്‍ നിന്നും ചാടിമരിച്ച സംഭവം; മകന്‍ സ്‌കൂളില്‍ ക്രൂരപീഡനത്തിന് ഇരയായെന്ന് കുടുംബം

പതിനഞ്ചുകാരന്‍ ഫ്ളാറ്റില്‍ നിന്നും ചാടിമരിച്ച സംഭവം; മകന്‍ സ്‌കൂളില്‍ ക്രൂരപീഡനത്തിന് ഇരയായെന്ന് കുടുംബം
X

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ് ളാറ്റില്‍ നിന്നു വീണു മരിച്ച പതിനഞ്ചുകാരന്‍ സ്‌കൂളില്‍ ക്രൂരമായ റാഗിങിന് ഇരയായിരുന്നുവെന്ന് കുടുംബം ഡിജിപിക്ക് പരാതി നല്‍കി. ജനുവരി 15ന് തൃപ്പൂണിത്തുറ ചോയിസ് ടവറിന്റെ 26ാം നിലയില്‍ നിന്നു വീണ് മരിച്ച മിഹിര്‍ എന്ന കുട്ടിയുടെ കുടുംബമാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനും സഹപാഠികള്‍ക്കുമെതിരേ പരാതി നല്‍കിയിരിക്കുന്നത്.

ടോയ്‌ലറ്റില്‍ മുഖം പുഴ്ത്തിവെപ്പിച്ച് ഫ് ളഷ് ചെയ്യല്‍ അടക്കമുള്ള ക്രൂരതകള്‍ക്ക് മകന്‍ ഇരയായെന്നാണ് കുടുംബം പറയുന്നത്. ടോയ്‌ലറ്റ് നക്കിക്കല്‍ തുടങ്ങിയ നീചകൃത്യങ്ങള്‍ക്കും മകന്‍ ഇരയായി. നിറത്തിന്റെ പേരില്‍ സ്ഥിരമായി പരിഹാസം നേരിടേണ്ടി വരുമായിരുന്നു. ജനുവരി പതിനഞ്ചിനും മിഹിര്‍ അപമാനവും പീഡനവും നേരിടേണ്ടി വന്നു. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഈ സ്‌കൂളില്‍ കുട്ടികളെ മോശമായി ശിക്ഷിക്കുകയാണെന്നും പരാതിയില്‍ പരാമര്‍ശമുണ്ട്.

Next Story

RELATED STORIES

Share it