Sub Lead

കിടക്ക ലഭിച്ചില്ല; എയിംസിലെ 'റഹ്മത്ത് അങ്കിളി'നെയും കൊവിഡ് കവര്‍ന്നു

കിടക്ക ലഭിച്ചില്ല; എയിംസിലെ റഹ്മത്ത് അങ്കിളിനെയും കൊവിഡ് കവര്‍ന്നു
X

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ നാട് വിറങ്ങലിച്ചുനില്‍ക്കുകയും ആശുപത്രിയില്‍ കിടക്ക കിട്ടാതെ പലരും മരിച്ചുവീഴുകയും ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രിയായ ഡല്‍ഹി എയിംസില്‍ നിന്നും സമാന വാര്‍ത്ത. കഴിഞ്ഞ 20 വര്‍ഷമായി ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) ജനറല്‍ സ്‌റ്റോര്‍ നടത്തിക്കൊണ്ടിരുന്ന റഹ്മത്ത് അഹ്‌സാന്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കിടക്ക കിട്ടാതെ മരണപ്പെട്ടു. എയിംസിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം സുപരിചിതനായ 49 കാരന്‍ റഹ്മത്ത് അഹ്‌സാനെ ഇവരെല്ലാം സ്‌നേഹപൂര്‍വം 'റഹ്മത്ത് അങ്കിള്‍' എന്നാണ് വിളിച്ചിരുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിനു പനി ബാധിച്ചിരുന്നതായും ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. എയിംസില്‍ കിടക്ക ലഭിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും വ്യാഴാഴ്ച മരണത്തിനു കീഴടങ്ങിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. 'അദ്ദേഹം എയിംസില്‍ ഒരു കിടക്ക ലഭിക്കാന്‍ ശ്രമിച്ചു. വര്‍ഷങ്ങളോളം കാംപസിന്റെ ഭാഗമായിരുന്നിട്ടും അദ്ദേഹത്തിനു കിടക്ക കിട്ടിയില്ല. ഇപ്പോള്‍ തീരെ ഒഴിവില്ല. അതിനര്‍ത്ഥം നമ്മളില്‍ ഒരാള്‍ക്ക് അസുഖം വന്നാലും ഞങ്ങള്‍ ഒറ്റപ്പെടുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ പറഞ്ഞു.

'അദ്ദേഹത്തിന് കുറച്ച് ദിവസമായി പനി ഉണ്ടായിരുന്നു. ബുധനാഴ്ച അത് കഠിനമായി. ഞങ്ങള്‍ അദ്ദേഹത്തെ ഡിആര്‍ഡിഒയില്‍ എത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. എയിംസില്‍ കിടക്കകളില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ ഞങ്ങള്‍ ശ്രമം ഉപേക്ഷിച്ചു. അവന്റെ ആന്റിജന്‍ പരിശോധന പോസിറ്റീവ് ആയിരുന്നു. എന്നാല്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ല. അവസാനമായി, ഞങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധത്തിലൂടെ വീട്ടില്‍ ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ ക്രമീകരിച്ചു. എന്നാല്‍ വ്യാഴാഴ്ച രാവിലെ ആറരയോടെ അദ്ദേഹം മരണപ്പെട്ടു'-സഹോദരന്‍ അബു സീഷാന്‍ പറഞ്ഞു. റഹ് മത്തിന് ഭാര്യയും 14ഉം 12ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. റഹ് മത്ത് അഹ്‌സാന്റെ കുടുംബത്തെ സഹായിക്കാനായി എയിംസ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

എയിംസിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എപ്പോഴും തയ്യാറായിരുന്ന ഒരാളായിരുന്നു റഹ്മത്ത്. അദ്ദേഹത്തിന്റെ വിയോഗം ഒരു വലിയ നഷ്ടമായാണ് വിദ്യാര്‍ത്ഥികള്‍ ഓര്‍മിക്കുന്നത്. 'കൊവിഡ് മഹാമാരി ആരംഭിക്കുകയും മറ്റെല്ലാ സ്‌റ്റോറുകളും അടയ്ക്കുകയും ചെയ്തപ്പോള്‍, കൊവിഡിനെതിരായ ഞങ്ങളുടെ പോരാട്ടത്തില്‍ അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഞങ്ങളെ സഹായിക്കാനായി തന്റെ സ്‌റ്റോര്‍ എല്ലാ ദിവസവും 24 മണിക്കൂറും തുറന്നിരിക്കാന്‍ അദ്ദേഹം സമ്മതിച്ചിരുന്നു. ചില കാരണങ്ങളാല്‍, ഭരണകൂടം അത് അനുവദിച്ചില്ല. പക്ഷേ അദ്ദേഹം എപ്പോഴും സഹായിക്കാന്‍ തയ്യാറായിരുന്നുവെന്ന് എയിംസിലെ റസിഡന്റ് ഡോക്ടര്‍ ഡോ. പവന്‍ സിന്‍ഹ്മര്‍ പറഞ്ഞു.

'Rahmat uncle' AIIMS shopkeeper dies of Covid-19 as he fails to get a bed

Next Story

RELATED STORIES

Share it