Sub Lead

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതായി കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസ്സുകാരിയുടെ ബന്ധുക്കളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ കമ്പനി നീക്കം ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതായി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തതായും അത് പുനസ്ഥാപിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി ശനിയാഴ്ച അറിയിച്ചു. ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസ്സുകാരിയുടെ ബന്ധുക്കളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ കമ്പനി നീക്കം ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.

'ശ്രീ @രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു 'അതുവരെ, അദ്ദേഹം തന്റെ മറ്റ് എസ്എം പ്ലാറ്റ്‌ഫോമുകളിലൂടെ നിങ്ങളുമായി ബന്ധം പുലര്‍ത്തുകയും തങ്ങളുടെ ആളുകള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുകയും അവരുടെ ലക്ഷ്യത്തിനായി പോരാടുകയും ചെയ്യും. ജയ് ഹിന്ദ്!' പാര്‍ട്ടി പോസ്റ്റില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊന്ന് മൃതദേഹം ബലമായി സംസ്‌കരിച്ച ഒന്‍പതുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചെയ്ത ട്വീറ്റ് ട്വിറ്റര്‍ ഇന്ന് നീക്കം ചെയ്തിരുന്നു.

ഒമ്പതു വയസുകാരിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് ട്വിറ്റര്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ് നീക്കം ചെയ്തത്.

നിയമം അനുസരിച്ച് പീഡനത്തിന് ഇരയുടേയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതുമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കുറ്റകരമാണ്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിവാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടുവെന്നും ഇതിന് ശേഷമാണ് ബാലാവകാശ കമ്മീഷന്‍ നടപടിയെടുത്തതെന്നും കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ പ്രിയങ്ക് കനൂങ്ങോ പറഞ്ഞു.

ഡല്‍ഹി കന്റോണ്‍മെന്റിലെ പൊതു ടാപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ ദലിത് വിഭാഗത്തില്‍പെട്ട ഒമ്പതുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it